ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ലോക പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചെയർമാൻ അപ്പുക്കുട്ടൻ നായർ, വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത എന്നിവർ പങ്കെടുത്തു.
പ്ലാസ്റ്റിക് മലിനീകരണം പ്രകൃതിയിൽ ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള നൃത്തശില്പം, സംഘഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു.
പുനരുപയോഗ സാധ്യതയുള്ള കടലാസ്, കാർഡ്ബോർഡ്, ചാക്ക് തുടങ്ങിയ വസ്തുക്കളുപയോഗിച്ച് വിദ്യാർത്ഥികൾ നിർമിച്ച വസ്ത്രങ്ങളണിഞ്ഞു നടത്തിയ ‘ഇക്കോ ഫാഷൻ ഷോ ‘ ശ്രദ്ധേയമായി. പത്താം ക്ലാസ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പരിപാടികൾ ഏകോപിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive