15,46,56,974 പ്രതീക്ഷിത വരവും 14,99,22,600 പ്രതീക്ഷിത ചെലവും 47,34,374 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2024 25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് കെ.എസ് രമേഷ് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2024 25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് കെ.എസ് രമേഷ് അവതരിപ്പിച്ചു. പ്രസിഡന്റ് ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ചു.

സേവന മേഖലയിൽ ലൈഫ് ഭവന നിർമ്മാണത്തിനും, ഉൽപാദന മേഖലയിൽ നെൽകൃഷിക്കും, വനിതകളുടെ സ്വയം തൊഴിൽ പദ്ധതികൾക്കും കുടിവെള്ള മേഖലയ്ക്കും ബജറ്റിൽ മുഖ്യപരിഗണന നൽകുന്നു.

ലൈഫ് ഭവന പദ്ധതിക്ക് 69.26 ലക്ഷം രൂപയും കാറളം, മുരിയാട്, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ വാട്ടർ എ.ടി.എം പ്രദേശങ്ങളിൽ വാട്ടർ എ.ടി.എം സ്ഥാപിക്കുന്നതിന് 19 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നെൽകൃഷി പ്രോത്സാഹനത്തിന് 9 ലക്ഷം രൂപയും, വനിത അയൽക്കൂട്ടങ്ങൾക്ക് പച്ചക്കറിത്തൈ വിതരണത്തിന് 3.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

കാലിത്തീറ്റ സബ്സിഡിക്ക് 9 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതികൾക്ക് 26.25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മുരിയാട് ഗ്രാമപഞ്ചായത്തിൽ ഉൾനാടൻ മത്സ്യ വിപണന കേന്ദ്രം സജ്ജീകരിക്കുന്നതിന് 5 ലക്ഷം രൂപ, കാട്ടൂർ നീരുകുളം ഓപ്പൺ ജിം സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ, പറപ്പൂക്കര ആരംഭിക്കുന്ന ബഡ്സ്
സ്കൂളിന് 5 ലക്ഷം രൂപ എന്നിവയും ഗ്രാമപഞ്ചായത്തിലെ ഗ്രാമപഞ്ചായത്തിൽ വകയിരുത്തിയിട്ടുണ്ട്.


ആരോഗ്യമേഖലയിൽ പാലിയേറ്റീവ് കെയർ പദ്ധതിക്ക് 12.64 ഡോക്ടർമാരേയും പാരാമെഡിക്കൽ സ്റ്റാഫിനേയും നിയമിക്കുന്നതിനായി 20 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ കാൻ തൃശ്ശൂർ പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന് 3 ലക്ഷം രൂപ അനുവദിക്കുന്നുണ്ട്. പട്ടികജാതി വിദ്യാർത്ഥികളുടെ പഠനമുറിക്ക് 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പ്രീമെട്രിക്ക് ഹോസ്റ്റൽ കളിയുപകരണങ്ങൾ, വാട്ടർ പ്യൂരിഫൈയർ വാങ്ങിക്കുന്നതിന് 4 ലക്ഷം രൂപ
വകയിരുത്തിയിട്ടുണ്ട് .

അങ്കണവാടി പോഷകാഹാരത്തിന് 9 ലക്ഷം രൂപയും ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിന് 16 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്, പട്ടികജാതി വിഭാഗത്തിലെ കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ നൽകുന്നതിന് 2.85 ലക്ഷം രൂപയും വജ്രജൂബിലി ഫെല്ലോഷിപ്പിന് 2.50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് ജില്ലാ പഞ്ചായത്തിന് 5 ലക്ഷം രൂപ അനുവദിക്കുന്നു. ജെന്റ്ർ റിസേഴ്സ് സെന്ററിന് 1.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആനന്ദപുരം കാട്ടൂർ സി.എച്ച്.സി കളിൽ ചുറ്റുമതിൽ മിർമ്മാണത്തിന് 28 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആനന്ദപുരം, ഇ.എം.എസ്, കാറളം ഹാൾ
നവീകരണത്തിനായി 21.38 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.


സമസ്തമേഖലയിലും തുക മാറ്റിവെച്ചിട്ടുള്ള 15,46,56,974 പ്രതീക്ഷിത വരവും 14,99,22,600 പ്രതീക്ഷിത ചെലവും 47,34,374 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ ബജറ്റ് ബുക്ക് പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് അംഗമായ ഷീല അജയഘോഷ്, ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബ്ലോക്ക് പി.ടി. കിഷോർ, പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മറ്റ നിർവ്വഹണ പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page