“ജലം ജീവിതം” ജലസംരക്ഷണ സന്ദേശവുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയേഴ്സ്

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർസെക്കണ്ടറി നാഷനൽ സർവ്വീസ് സ്കീം സെല്ലും തദ്ദേശ സ്വയം ഭരണ വകുപ്പ് അമൃത് മിഷൻ പദ്ധതിയും സംയുക്തമായി സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ നടത്തുന്ന ജലവിഭവസംരക്ഷണം, ദ്രവ മാലിന്യ സംസ്ക്കരണം എന്നീ പഠന പ്രവർത്തനളെ ആസ്പദമാക്കിയുള്ള “ജലം ജീവിതം ” ബോധവത്ക്കരണ പരിപാടിക്ക് ഇരിങ്ങാലക്കുട എസ്.എൻ.യു.പി സ്ക്കൂളിൽ “തെളിനീരോട്ടം ” പദയാത്രയോടെ തുടക്കം കുറിച്ചു.

ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. ജിഷ ജോബി പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. എസ് എൻ സ്ക്കൂൾ പി.ടി.എ പ്രസിഡന്റ് ഭരത് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എൻ സ്ക്കൂൾ പ്രധാന അദ്ധ്യാപിക അജിത ടീച്ചർ സ്വാഗതവും അമൃത് മിഷൻ കോഡിനേറ്റർ രാഹുൽ എൻ “ജലം ജീവിതം” പദ്ധതി വിശദീകരിക്കുകയും വിഎച്ച് എസ് ഇ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. അദ്ധ്യാപകരായ കവിത, സുരേഖ എം വി , ഷമീർ എസ് എൻ ,ജയൻ കെ , വോളന്റിയർ ലീഡർ കാർത്തിക എന്നിവർ സംസാരിച്ചു.

വിഎച്ച്എസ്ഇ എൻ എസ് എസ് വോളന്റിയർമാർ ജലസംരക്ഷണ ബോധവത്ക്കരണത്തിന്റെ ഭാഗമായി എസ് എൻ സ്ക്കൂൾ യുപി വിദ്യാർത്ഥികൾക്ക് മുന്നിൽ “ജലഘോഷം ” സാമൂഹിക സംഗീത നൃത്തനാടകം അവതരിപ്പിച്ചു.

ജലദുരുപയോഗത്തിനെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്ന “തെളിയും തിര” ക്യാമ്പസ് ക്യാൻവാസും മെസ്സേജ് മിററും സ്ക്കൂളിൽ സ്ഥാപിച്ചു. വിദ്യാർത്ഥികൾക്ക് സമ്മാനമായി ജലസന്ദേശ കലണ്ടറും സ്കെയിലും മധുര പലഹാരവും നൽകി.

ജലസഭ, ജലസംരക്ഷണ ഡോക്യുമെന്റേഷൻ പ്രദർശനം, ജലാശയങ്ങളിലേക്ക് പദയാത്ര എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page