ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ വൊക്കേഷണൽ എക്സലൻസ് അവാർഡ് സിനിമ സംവിധായകൻ ഹനീഫ് അദേനിക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ ഈ വർഷത്തെ റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡ് സിനിമ സംവിധായകൻ ഹനീഫ് അദേനിക്ക് സമ്മാനിച്ച്. റോട്ടറി ഡിസ്ട്രിക്ററ് ഗവർണറുടെ ഒഫീഷ്യൽ ക്ലബ്ബ് സന്ദർശനത്തോടനുബന്ധിച്ചു് ഇരിങ്ങാലക്കുട റിലാക്സ് ഓഡിറേറാറിയത്തിൽ നടന്ന വിപുലമായ പരിപാടിയിൽ വച്ചു് റോട്ടറി ഡിസ്ട്രിക്ററ് ഗവർണർ റൊട്ടേറിയൻ ടി. ആർ. വിജയകുമാർ അവാർഡ്ദാനം നിർവഹിച്ചു.

ക്ലബ്ബ് പ്രസിഡണ്ടു് ജോജോ കെ.ജെ അദ്ധ്യക്ഷനായിരുന്നു. പ്രോഗ്രാം ചെയർമാൻ യു. മധുസൂദനൻ സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്ററ് ഡയറക്ടർ മോഹൻ വർഗ്ഗീസ്, ഡിസ്ട്രിക്ററ് ഉപദേഷ്ടാവു് ജോഷി ചാക്കോ, അസി. ഗവർണർ ജോജു പതിയാപറമ്പിൽ, ജി.ജി. ആർ. റോയ് കണ്ടപ്പശ്ശേരി, ഡയറക്ടർ പി. ടി. ജോർജു്, ഷാജു ജോർജ്, മുൻ പ്രസിഡണ്ടു് ഡേവിസ് കരപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ജിതിൻ ടി.പി നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page