ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സിൻ്റെ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ വോളൻ്റിയേഴ്സ് സമാഹരിച്ച പഠനോപകരണങ്ങൾ സ്കൂളിലെ കുഞ്ഞനുജന്മാർക്ക് നൽകി മാതൃകയായി.
ഇരിങ്ങാലക്കുട നഗരസഭ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ബിനോയ് വി.ആർ, പ്രിൻസിപ്പൽമാരായ മുരളി, രാജലക്ഷ്മി, പ്രധാന അധ്യാപിക ലത, എൻഎസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ എന്നിവർ സംസാരിച്ചു.
സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി തങ്ങൾക്ക് പുതിയ പഠനോപകരണങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൂട്ടുകാർക്ക് കൂടി പഠനോപകരങ്ങൾ വാങ്ങി നൽകിയാണ് വോളൻ്റിയേഴ്സ് മാതൃകയായത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com