കാട്ടൂർ : പോംപൈ സെന്റ് മേരീസ് എൽ.പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം വൃക്ഷതൈ നട്ട് കാട്ടൂർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ രമാഭായ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രരചന, ക്വിസ് എന്നീ മത്സരങ്ങൾ നടത്തി സമ്മാനവിതരണം ചെയ്‌തു.
പ്ലക്കാർഡുമേന്തി വിദ്യാർത്ഥികൾ പരിസ്ഥിതി ദിന റാലിയും പ്രസംഗവും നടത്തി. അഗ്രികൾച്ചർ സി.ആർ.പി റെമീന വിത്ത് വിതരണം നടത്തി. പ്രധാന അധ്യാപിക ലക്ഷ്മി ടീച്ചർ, അധ്യാപകരായ അനസ്, ലിൻസി, നവ്യ, അഞ്ജലി, ബി.ആർ.സി കോഡിനേറ്റർ രാജി പി.ആർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com