വാട്ടർ ചാർജ് കുടിശ്ശികയും, പ്രവർത്തനരഹിതമായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ഉടനടി ചെയ്യണമെന്ന് കേരള ജല അതോറിറ്റി

കേരള ജല അതോറിറ്റി ഇരിങ്ങാലക്കുട സബ് ഡിവിഷന് കിഴിൽ വരുന്ന ഉപഭോക്താക്കൾ വാട്ടർ ചാർജ് കുടിശ്ശിക അടക്കുകയും, പ്രവർത്തനരഹിതമായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ഉടനടി ചെയ്യണമെന്നും, അല്ലാത്തപക്ഷം കണക്ഷൻ വിച്ഛേദിക്കുന്നതായിരികുമെന്നും അറിയിപ്പ്

അറിയിപ്പ് : കേരള ജല അതോറിറ്റിയുടെ കുടിശ്ശിക നിവാരണ യജ്ഞത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, കാട്ടൂർ, കാറളം, പടിയൂർ, പൂമംഗലം, വേളൂക്കര, മുരിയാട്, പറപ്പൂക്കര, ചേർപ്പ്, അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ, പാറളം, താന്യം, വല്ലച്ചിറ എന്നീ പഞ്ചായത്തുകളിലെ വാട്ടർ ചാർജ് കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ ഉടനടി കുടിശ്ശിക അടച്ചു തീർക്കുകയും, പ്രവർത്തനരഹിതമായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്യേണ്ടതാണെന്നും, അല്ലാത്തപക്ഷം ഇനിയൊരു അറിയിപ്പ് കൂടാതെ കണക്ഷൻ വിച്ഛേദിക്കുന്നതായിരിക്കും എന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിക്കുന്നു

You cannot copy content of this page