ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ചൊവാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിടുന്നതിന്റെ ഭാഗമായി വ്യാപാരി സമരം ഇരിങ്ങാലക്കുടയിലും പൂർണം.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നയിക്കുന്ന വ്യാപാര സംരക്ഷണ യാത്ര തിരുവനന്തപുരത്തു സമാപിക്കുകയും തുടർന്ന് പുത്തിരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാനത്തെ വ്യാപാരികൾ പങ്കെടുക്കുന്നത് പ്രമാണിച്ചാണ് ഫെബ്രുവരി 13 ന് ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിച്ചത്.
വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.