ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലാകാര സംഘടനയായ നന്മ – സർഗ്ഗവനിത ഇരിങ്ങാലക്കുട മേഖല വൃക്ഷതൈ നടുകയും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്ത നന്മസർഗ്ഗ വനിത ഭാരവാഹി കൂടിയായ സുധ ദിലീപിനെ ആദരിക്കുകയും ചെയ്തു.
നന്മ മേഖല പ്രസിഡണ്ട് ഭരതൻ കണ്ടേങ്കാട്ടിൽ അധ്യക്ഷത ചടങ്ങിൽ വഹിച്ചു. സർഗ്ഗ വനിതാ പ്രസിഡണ്ട് സൂര്യകല സുധാ ദിലീപിനെ പൊന്നാട അണിയിച്ചു. കെ ആർ ഔസേപ്പ്, ബിൻസി സുരേഷ്, ടി ജി പ്രസന്നൻ എന്നിവർ സംസാരിച്ചു. തുടർന്ന് കെ എസ് ആർ ടി സി ബസ്റ്റാൻഡ് പരിസരത്ത് സർഗ്ഗ വനിത ഭാരവാഹികൾ ചേർന്ന് വൃക്ഷത്തൈ നട്ടു. ഈ ചടങ്ങിന് കെഎസ്ആർടിസിക്ക് വേണ്ടി കെ മധു നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com