ഭാരതീയ വിദ്യാഭവനിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മനുഷ്യച്ചങ്ങലയും റാലിയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വ്യക്തികളുടെയും അതുവഴി സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്ക് വിഘാതമാകുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയുകയും പുതുതലമുറയെ ബോധവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യം ഉൾക്കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്കരണപരിപാടിയിൽ 6 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികളും കത്തിച്ച മെഴുകുതിരികളും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി സ്കൂൾ അങ്കണത്തിൽ അണിനിരന്നു.

വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മനുഷ്യച്ചങ്ങലയും ലഹരിവിരുദ്ധറാലിയും സംഘടിപ്പിച്ചു. സെക്രട്ടറി വി രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ഗിരിജാമണി, എൻഎസ്എസ് പ്രവർത്തനങ്ങളുടെ ചുമതലയുള്ള അധ്യാപകർ എന്നിവർ പങ്കെടുത്തു.

You cannot copy content of this page