ലഹരി വിരുദ്ധ ബോധവൽക്കരണ സ്കിറ്റ് നടത്തി

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം ഗൈഡ്സിന്റെ നേതൃത്വത്തിൽ അവിട്ടത്തൂർ സെന്ററിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സ്കിറ്റ് നടത്തി. ലഹരി നാടിന് വിപത്ത് എന്ന ആശയം വ്യക്തമാക്കുന്ന സ്കിറ്റ് ആയിരുന്നു.

പ്രിൻസിപ്പൽ ഡോ. എ. വി. രാജേഷ് , സ്കൂൾ മാനേജർ കെ കെ കൃഷ്ണൻ നമ്പൂതിരി, മാനേജ്മെന്റ് കമ്മറ്റിയംഗം എ. സി . സുരേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ , ഗൈഡ്സ് ക്യാപ്റ്റൻ പ്രസീദ ടി . എൻ. ,സ്കൗട്ട് മാസ്റ്റർ ബിബി. പി .എൽ . എന്നിവർ സംസാരിച്ചു.

You cannot copy content of this page