‘പുനർജ്ജനി’ നൃത്തശിൽപ്പം പാർവതി മേനോൻ അരങ്ങേറുന്നു

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ വിഖ്യാത നര്‍ത്തകി പാര്‍വതി മേനോൻ ‘പുനര്‍ജ്ജനി’ എന്ന നൃത്തശില്‍പ്പം അരങ്ങേറുന്നു. ഫെബ്രുവരി 9 വെള്ളിയാഴ്ച 6.45- നാണ് ഇരിങ്ങാലക്കുട നടനകൈരളിയിൽ ഈ അവതരണം സംഘടിപ്പിച്ചിട്ടുളളത്.

അഡയാറിലെ ‘കലാക്ഷേത്ര’യില്‍ ഭരതനാട്യപഠനം പൂര്‍ത്തിയാക്കിയ പാര്‍വതി മേനോൻ ലോകമെമ്പാടും അനവധി വേദികളില്‍ തന്റെ നൃത്തവൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. ഭരത നാട്യത്തില്‍ വൈവിധ്യമാര്‍ന്ന ഇതിവൃത്തങ്ങള്‍ അവതരി പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘പുനര്‍ജ്ജനി’ സംവിധാനം ചെയ്തിട്ടുളളത്.

You cannot copy content of this page