കരുതലും കൈത്താങ്ങും : മുകുന്ദപുരം താലൂക്ക് തല അദാലത്ത് സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : മെയ് 16ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന “കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക് അദാലത്ത് ” സംഘാടകസമിതി രൂപീകരിച്ചു. ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചെയർമാൻ ആയ സംഘാടകസമിതി തീർത്തും ജന സൗഹൃദപരമായിരിക്കും. മെയ് 16ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വച്ച് അദാലത്ത് തൃശ്ശൂർ ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കും. ജനങ്ങൾക്ക് അവരുടെ പരാതികൾ നൽകാനും ഉടനെ തന്നെ പരിഹാരം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും.

continue reading below...

continue reading below..


തൃശൂർ എം പി ടി എൻ പ്രതാപൻ,ചാലക്കുടി എം പി ബെന്നി ബഹനാൻ, പുതുക്കാട് എം.എൽ.എ കെ രാമചന്ദ്രൻ,കൊടുങ്ങല്ലൂർ എം.എൽ.എ വി ആർ സുനിൽകുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ വൈസ് ചെയർമാൻമാർ ആയും, റവന്യൂ ഡിവിഷണൽ ഓഫീസർ ഷാജി. എം.കെ. കൺവീനർ ആയും, തഹസിൽദാർ ശാന്തകുമാരി. കെ കോഡിനേറ്റർ ആയും തഹസിൽദാർ എൽ ആർ സിമീഷ് സാഹു. കെ.എം. ജോയിന്റ് കൺവീനർ ആയും തിരഞ്ഞെടുത്ത് സംഘാടക സമിതിക്ക് രൂപം നൽകി.


ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ,ഇരിഞ്ഞാലക്കുട, കൊടകര, വെള്ളാങ്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഇരിങ്ങാലക്കുട താലൂക്കിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളായും ഉള്ള സംഘാടക സമിതി രൂപീകരിച്ചു.


ഇരിങ്ങാലക്കുട തഹസിൽദാർ ശാന്തകുമാരി കെ, ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയഗിരി , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

You cannot copy content of this page