ഇരിങ്ങാലക്കുടയിൽ നടക്കുന്ന സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : ജൂലായ് 10 -13 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് തുറന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ നാട മുറിച്ചു ഉദ്‌ഘാടനം നിർവഹിച്ചു.

ലോക രാജ്യങ്ങൾ വലതുപക്ഷ ശക്തികൾ കയ്യടക്കാൻ ശ്രമിക്കുന്ന ഈ വർത്തമാന കാലത്ത് ഫാസിസത്തിന്റെ വഴികൾ തിരിച്ചറിയാൻ കഴിയാത്തതാണെന്ന് സി എൻ ജയദേവൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷകർ എന്ന വ്യാജേന രാജ്യത്തിന്റെ ബഹുസ്വരതയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന സംഭവവികാസമാണ് ഇന്ന് രാജഭവനിൽ നിന്നും ഉണ്ടായത്.

സംസ്ഥാന കൃഷി വകുപ്പ് നടത്താനിരുന്ന പരിസ്ഥിതി ദിന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന വേണമെന്ന ഗവർണറുടെ പിടിവാശി ഇതാണ് തെളിയിക്കുന്നത്. പ്രബുദ്ധ കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തോടുള്ള വെല്ലുവിളിയാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



സിപിഐ ജില്ലാ സെക്രട്ടറിയും സംഘാടകസമിതി ചെയർമാനുമായ കെ കെ വത്സരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി എസ് സുനിൽകുമാർ, ടി ആർ രമേഷ്കുമാർ, കെ ജി ശിവാനന്ദൻ, ഷീല വിജയകുമാർ ഷീന പറയങ്കാട്ടിൽ, രാഗേഷ് കണിയാംപറമ്പിൽ, മുതിർന്ന നേതാവ് കെ ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറിമാരായ എൻ കെ ഉദയപ്രകാശ്,സി വി ജോഫി, ജില്ല വളണ്ടിയർ ക്യാപ്റ്റൻ പി കെ ശേഖരൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ്‌ ഷബീർ എന്നിവർ സംസാരിച്ചു. സംഘാടക സമിതിയുടെ കൺവീനർ ടി കെ സുധീഷ് സ്വാഗതവും ട്രഷറർ പി മണി നന്ദിയും രേഖപ്പെടുത്തി.

യോഗത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാർട്ടി ജന്മശതാബ്ദിയുടെ ഓർമ്മയ്ക്കായി 100 ഓർമ്മ മരങ്ങൾ മണ്ഡലം കേന്ദ്രങ്ങളിൽ നടുന്നതിന്റെ ഉദ്ഘാടനം പാർട്ടി ഓഫീസ് അങ്കണത്തിൽ ഓർമ്മ മരം നട്ടു കൊണ്ട് ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് നിർവഹിച്ചു.

You cannot copy content of this page