ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ല ഹയർസെക്കൻഡറി റിട്ടയേർഡ് ബോട്ടണി അധ്യാപകരുടെ കൂട്ടായ്മ ഹരിതാഭം മൂന്നാം വാർഷികം ലോക പരിസ്ഥിതി ദിനത്തിൽ ഒത്തുചേർന്ന് ആഘോഷിച്ചു . ഈ വർഷം റിട്ടയർ ചെയ്ത അധ്യാപകരെ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തത്.
കെ സി ബിന്ദുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് സെക്രട്ടറി രാജമോഹൻ സ്വാഗതം പറഞ്ഞു. ഫോട്ടോ ആൽബം ഹരിത മർമ്മരങ്ങൾ പ്രസ്തുത യോഗത്തിൽ പ്രകാശനം ചെയ്തു. വിരമിച്ച ശേഷം പൂന്തോട്ട പരിപാലനത്തിൽ മികവ് തെളിയിച്ച എൻ. സി. വാസന്തി, ബിന്ദു ഓ കെ എന്നിവരെ ആദരിച്ചു.
രമണി, ബിന്ദു ഓ കെ , എ സി ജയലക്ഷ്മി, ജോബി ജോർജ്, സതീഷ് കുമാർ വി ആർ എന്നിവർ സംസാരിച്ചു. പുതിയ ഹരിതാഭം ഭാരവാഹികൾ ഗോപാലകൃഷ്ണൻ എ കെ (പ്രസിഡൻറ്), നസീമോൾ പി ഐ (വൈസ് പ്രസിഡൻറ്) ഇന്ദുമതി അന്തർജനം (സെക്രട്ടറി ) ലാലി മാത്യു (ജോയിൻ സെക്രട്ടറി) പോൾ താഴത്ത് ( ട്രഷറർ).
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive