ചലച്ചിത്രം : 2024 ലെ ബോസ്റ്റൺ അന്തർദേശീയ ചലച്ചിത്ര മേളയിൽ ഗ്രാൻ്റ് ജൂറി പുരസ്കാരം നേടിയ അമേരിക്കൻ ചിത്രം ” ഗുഡ് വൺ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. കൗമാരക്കാരിയായ സാം പിതാവ് ക്രിസിനും പിതാവിൻ്റെ സുഹൃത്തും വിവാഹമോചിതനുമായ മാറ്റിനുമൊപ്പം യാത്ര ചെയ്യുന്നതും യാത്രയ്ക്കിടയിൽ പിതാവിനും സുഹൃത്തിനുടയിൽ ഉയരുന്ന അഭിപ്രായ ഭിന്നതകളിലൂടെയാണ് 90 മിനിറ്റ് ഉള്ള ചിത്രം സഞ്ചരിക്കുന്നത്. 2024 ലെ മികച്ച പത്ത് സ്വതന്ത്ര ചിത്രങ്ങളിൽ ഒന്നായി നാഷണൽ ബോർഡ് ഓഫ് റിവ്യൂ ചിത്രത്തെ തിരഞ്ഞെടുത്തിരുന്നു. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive