ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ കോൺക്രീറ്റ് ചെയ്യുന്നതിൽ നിന്നും കരാർ കമ്പനി പിൻവാങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കോൺക്രീറ്റ് ഉപയോഗിച്ചുള്ള റോഡിന്റെ നിർമ്മാണം ബാക്കി നിൽക്കുന്ന പ്രദേശത്ത് മെക്കാഡം ടാറിംഗ് നടത്തുമെന്ന വാർത്തയും തികച്ചും തെറ്റാണെന്നും മന്ത്രി അറിയിച്ചു.
റോഡിൻറെ നിർമ്മാണ ചുമതല നിർവ്വഹിക്കുന്ന കെ എസ് ടി പിയുടെ ഉന്നതതല ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് തേടിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാലയ്ക്കലിൽ ബാക്കി നിൽക്കുന്ന 200 മീറ്റർ റോഡിൻറെ നിർമ്മാണം കൂടി പൂർത്തിയാക്കി ഇരിങ്ങാലക്കുട മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഗതാഗത പുനഃക്രമീകരണങ്ങളടക്കം ചർച്ച ചെയ്യാനായി തൃശൂർ കളക്ട്രേറ്റിൽ ജൂൺ ഒന്നിന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. കെ എസ് ടി പിയുടെ കീഴിലുള്ള സംസ്ഥാന പാതയിലെ മുഴുവൻ കുഴികളും നികത്തി ഉടൻ അറ്റകുറ്റ പണികൾ നടത്താനും അധികൃതർക്ക് നിർദേശം നൽകിയതായും മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com