ചന്ദ്രയാന്‍റെ ചരിത്രവിജയത്തെ ‘പൂക്കളത്തിലാക്കി’ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ

ഇരിങ്ങാലക്കുട : ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍ 3-ന്‍റെ സോഫ്റ്റ് ലാന്‍ഡിങ് വിജയം ആഘോഷമാക്കി കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ പൂക്കളം ഒരുക്കി. ഐ.എസ്.ആർ.ഓ യുടെ ലോഗോ ഉൾപ്പെടുത്തിയ പൂക്കളമാണ് ബുധനാഴ്ച രാത്രി ഇവർ ഒരുക്കിയത്. പശ്ചാതലത്തിൽ ചന്ദ്രയാനിൽനിന്നുള്ള വിക്രം ലാന്‍ഡർ ഉപരിതലത്തിലുള്ള ചന്ദ്രൻ ഇവർക്ക് മുകളിൽ ഇതെല്ലം കണ്ട പ്രകാശപൂരിതമായി നിൽപ്പുണ്ടായിരുന്നു. അത്തം മുതൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പിന്തുടരുന്നതാണ് കൂടൽമാണിക്യം കിഴെക്കെ നടപ്പുരയുടെ മുന്നിൽ ഓണക്കാലത്ത് സായാഹ്നകൂട്ടായ്മയുടെ പൂക്കളങ്ങൾ.

continue reading below...

continue reading below..

ഇന്ന് ഉദ്ദേശിച്ചിരുന്ന ഡിസൈൻ മാറ്റിയാണ് ഐ.എസ്.ആർ.ഓ ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പൂക്കളം ഇവർ ഒരുക്കിയത്. ഐ.എസ്.ആർ.ഓ യുടെ ലോഗോ നടുവിൽ വരുന്ന രീതിയിൽ ദേശിയ പതാക ഉൾപ്പടെയുള്ള രൂപകല്പനയാണ് ഇരുപത്തഞ്ചോളം വരുന്ന സായാഹ്നകൂട്ടായ്മയിലെ പുതുതലമുറയിൽപെട്ട യുവാക്കൾ ഒരുക്കിയത്. രാത്രി 7 മണിക്ക് തുടങ്ങിയ തയാറെടുപ്പുകൾ പൂക്കളം ഒരുക്കി കഴിഞ്ഞതോടെ പുലർച്ചെ 2 മണിയോളമായി.

ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയത്തിലുള്ള സന്തോഷവും അതിനു രാജ്യത്തെ പ്രാപ്തമാക്കിയ ഐ.എസ്.ആർ.ഓ യിലെ ശാസ്ത്രജ്ഞര്‍ക്കുള്ള സ്നേഹസമ്മാനമായിട്ടാണ് പൂക്കളം ഒരുക്കുന്നതെന്ന് ഇവർ പറഞ്ഞു.

മുൻ ഐ.എസ്.ആർ.ഓ ചെയർമാൻ കെ രാധാകൃഷ്ണൻ അതുപോലെ തന്നെ ചന്ദ്രയാൻ ദൗത്യത്തിൽ റോക്കറ്റിന്റെയും മറ്റും ചില സുപ്രധാന ഘടകങ്ങൾ നിർമിച്ച ഇരിങ്ങാലക്കുടക്ക് സമീപമുള്ള വജ്ര റബ്ബർ പ്രോഡക്ട് കമ്പനിയും നമുക്കേവർക്കും ഈ ചരിത്ര വിജയത്തിനോടൊപ്പം സ്വയം അഭിമാനിക്കാനുള്ള വക നൽകുന്നുമുണ്ട്.

ഓണത്തോടനുബന്ധിച്ച് സായാഹ്നകൂട്ടായ്മയുടെ മെഗാ പൂക്കളം ശനിയാഴ്ച രാത്രി ഒരുക്കുമെന്ന് ഇവർ അറിയിച്ചു.

You cannot copy content of this page