ശാന്തിനികേതനിൽ സ്കൂൾ പാർലമെന്‍റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സ്കൂൾ പാർലമെന്‍റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനിഷ് കരിം നിർവഹിച്ചു. പ്രിൻസിപ്പൽ പി. എൻ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

സ്കൂൾ ചെയർമാൻ അക്ഷയ് പുഴക്കടവിൽ , വൈസ് ചെയർമാൻ ഗായത്രി റെജി , ജനറൽ സെക്രട്ടറി എൻ. എസ്. ആശിഷ്, ആർട്സ് സെക്രട്ടറി എം. എസ്. ഭരത്, സ്പോർട്സ് സെക്രട്ടറി അഭിനവ് കൃഷ്ണ, സ്റ്റുഡന്‍റ് എഡിറ്റർ ഹിബ മെഹബൂബ്, ഹെൽത്ത് സെക്രട്ടറി നിരഞ്ജൻ നായർ എന്നീ വിദ്യാർത്ഥികളാണ് സ്ഥാനാരോഹണം നടത്തിയത്.

കൂടാതെ നാല് ഹൗസുകളിലെ ക്യാപ്റ്റൻ മാരും സ്ഥാനമേറ്റു. എസ്.എൻ.ഇ.എസ്. സെക്രട്ടറി കെ.യു. ജ്യോതിഷ് സ്വാഗതവും കായിക വിഭാഗം മേധാവിയും കൺവീനറുമായ അധ്യാപിക പി. ശോഭ നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page