വിദ്യയുടെ ലോകത്തേക്ക് കുട്ടികളെ കുതിരപ്പുറത്ത് ആനയിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിലെ 78-ാം നമ്പർ അംഗനവാടിയിൽ പ്രവേശനോത്സവം വ്യത്യസ്തമാക്കി

പൂമംഗലം : ചിരി കിലുക്കം 2023 അംഗനവാടി പ്രവേശനോത്സവം പൂമംഗലം ഗ്രാമപഞ്ചായത്തിലെ 78 -ാം നമ്പർ അംഗനവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയ് ലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി എല്ലാ കുട്ടികളെയും കുതിരപ്പുറത്താണ് ആനയിച്ചത്.

continue reading below...

continue reading below..


പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു. ജി യു പി എസ് വടക്കുംകരയിലെ പ്രധാന അധ്യാപകൻ സജീവൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. പ്രവേശനോത്സവത്തിൽ അംഗനവാടി ടീച്ചർ വിനീത സ്വാഗതവും വെൽഫെയർ കമ്മിറ്റി അംഗം സിബി കുന്നശ്ശേരി നന്ദിയും പ്രകാശിപ്പിച്ചു.

You cannot copy content of this page