വല്ലക്കുന്ന് സെന്റ് അൽഫോൺസാ ദൈവാലയത്തിലെ അമ്പ് തിരുനാളിന്റെ ഭാഗമായുള്ള ദീപാലങ്കാരം

വല്ലക്കുന്ന് : വല്ലക്കുന്ന് സെന്റ് അൽഫോൺസാ ദൈവാലയത്തിലെ അമ്പ് തിരുനാളിന്റെ ഭാഗമായുള്ള ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഫാ. ജോസഫ് മാളിയേക്കൽ നിർവ്വഹിച്ചു. നവംബർ 16,17 ശനി, ഞായർ തിയ്യതികളിൽ ആണ് തിരുനാൾ ആഘോഷം .

നവംബർ 16 ശനിയാഴ്‌ച രാവിലെ 7 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്ക് ആളൂർ തിരുഹൃദയ ഭവൻ റെക്ടർ റവ. ഫാ. ലിജോ കരുത്തി കാർമികത്വം വഹിക്കുന്നതാണ്. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 1 മണിക്ക് കുടുംബകുട്ടായ്‌മ അടിസ്ഥാനത്തിൽ അമ്പ് വീടുകളിലേക്ക് എഴുന്നള്ളിക്കുന്നു. രാത്രി 11 മണിക്ക് അമ്പ് പള്ളിയിൽ സമാപിക്കുന്നു. തുടർന്ന് രാത്രി 11.15ന് 200ൽ പരം കലാകാരന്മാർ അണിനിരക്കുന്ന സൗഹൃദ ബാൻഡ് വായന ഉണ്ടായിരിക്കുന്നതാണ്.

തിരുനാൾ ദിനമായ നവംബർ 17 ഞായർ രാവിലെ 6.30, 8, 10 ഉച്ചതിരിഞ്ഞ് 3 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വന്ദനം പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 മണിക്ക് ഉള്ള ആഘോഷമായ തിരുനാൾ പാട്ട് കുർബാനയ്ക്ക് വീരഞ്ചിറ സെൻ്റ് ജോസഫ് ചർച്ച് വികാരി ഫാ. മെൽവിൻ പെരേപ്പാടൻ മുഖ്യകാർമികത്വം വഹിക്കും. കല്ലേറ്റുംകര ഇൻഫൻ്റ് ജീസസ് പള്ളി വികാരിയ റവ്. ഫാദർ സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ വചന സന്ദേശം നൽകുന്നതായിരിക്കും.

ഉച്ചതിരിഞ്ഞ് 3 മണിക്കുള്ള വിശുദ്ധ കുർബാനക്ക് ശേഷം 4.30ന് തിരുനാൾ പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ച് 7 മണിക്ക് പള്ളിയിൽ തന്നെ സമാപിക്കുന്നു. നവംബർ 7 മുതൽ 15 വരെ എല്ലാ ദിവസവും വൈകിട്ട് 5.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. നവംബർ 10 ഞായറാഴ്‌ച രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വന്ദനം പ്രദക്ഷിണം എന്നിവ നടത്തപ്പെടും. നവംബർ 18 തിങ്കളാഴ്‌ച രാവിലെ 5.30 ന് മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്. നവംബർ 24 ഞായറാഴ്‌ച എട്ടാമിടം ആഘോഷപൂർവ്വം ആചരിക്കുന്നതാണ്.

നവംബർ 17 ന് തിരുനാൾ പ്രദക്ഷിണത്തിന് ശേഷം തൃശ്ശൂർ ഉദയ കമ്മ്യൂണിക്കേഷൻ്റെ കാറ്റാടിയന്ത്രം എന്ന സാമൂഹ്യ സംഗീത കുടുംബനാടകം ഉണ്ടായിരിക്കുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page