ഇരിങ്ങാലക്കുട : കെ.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം ബി.ആർ.സി ഹാളിൽ നടന്നു. ജില്ലാ സെക്രട്ടറി കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി വിദ്യ കെ വി സ്വാഗതം പറഞ്ഞു. ഉപജില്ല പ്രസിഡൻറ് കെ ആർ സത്യപാലൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻറ് ടി വിനോദിനി സംഘടനാ റിപ്പോർട്ടും വിദ്യ കെ വി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഉപജില്ലാ ട്രഷറർ എം വി ജോതിഷ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ദീപ ആൻറണി, ജില്ലാ ജോയിൻ സെക്രട്ടറി ടി എ സജീവൻ, കെ. കെ താജുദീൻ മുൻ നേതാക്കൾ കെ.ജി. മോഹനൻ , ബി സജീവ്, പി .വി . ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
കെ .ഡി ബിജു രക്തസാക്ഷി പ്രമേയവും എം എസ് സുധിപ് അനുശോചനപ്രമേയവും സന്ന എ .എ , കിഷോർ എൻ .ആർ, ധന്യ സി.ആർ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഭാരവാഹികളായി വിദ്യ കെ വി ( പ്രസിഡണ്ട്) കെ ആർ സത്യപാലൻ (സെക്രട്ടറി) എം വി ജോതിഷ് ( ട്രഷറർ ) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com