വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവക വാർഷിക ദിനാഘോഷം നടന്നു

വല്ലക്കുന്ന് : സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവക വാർഷിക ദിനാഘോഷം ചാലക്കുടി സെന്റ് മേരീസ് ഫെറോനയിലെ അസിസ്റ്റന്റ് വികാരി ഫാ. അഖിൽ തണ്ടിയേക്കൽ ഉദ്ഘാടനം ചെയ്തു. വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വികാരി ഫാ. സിന്റോ ആലപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കൈക്കാരൻ ടി പി പോൾ സ്വാഗതവും കുടുംബ സമ്മേളന കേന്ദ്ര സമിതി സെക്രട്ടറി ലിസി സജി നന്ദിയും രേഖപ്പെടുത്തി.

പൗളാലയം കോൺവെന്റ് മദർ സുപ്പീരിയർ സി. അഖില സി എസ് എസ്, കേന്ദ്ര സമിതിയുടെ ട്രഷറർ കെ ജെ ജോൺസൺ കോക്കാട്ട്, മതബോധന പ്രധാന അധ്യാപകൻ ടി എ ജോസ് മാസ്റ്റർ, യുവജന പ്രതിനിധി കുമാരി റിപ്സി ടോബി പാസ്റ്ററൽ കൗൺസിൽ മെമ്പർ ടി.കെ ആന്റു, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.



കൈക്കാരൻ റോയ് മരത്തമ്പിള്ളി അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. വിവാഹം കഴിഞ്ഞ് 50 വർഷം പൂർത്തീകരിച്ച ദമ്പതികളെയും, രാജ്യപുരസ്കാരം കരസ്ഥമാക്കിയവരെയും, പ്രത്യേകം ആദരിക്കപ്പെടേണ്ട വ്യക്തികളെയും, മതബോധനത്തിൽ രൂപത തലത്തിൽ അവാർഡ് കരസ്ഥമാക്കിയ വരെയും, മതബോധനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെയും, കലാപരിപാടിയിൽ പങ്കെടുത്ത മുഴുവൻ കലാകാരന്മാരെയും, കലാകാരികളെയും, പ്രസ്തുത വാർഷിക പൊതുസമ്മേളനത്തിൽ വച്ച് ആദരിച്ചു.



9 കുടുംബ സമ്മേളന യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള ഫുഡ് ഫെസ്റ്റും ഉണ്ടായിരുന്നു. യുവജന സംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ ഐസ്ക്രീം സ്റ്റാളും ഉണ്ടായിരുന്നു. 150ൽ പരം കലാകാരന്മാർ പങ്കെടുത്ത വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page