ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ മെയ് 8 മുതൽ 18 വരെ നടത്തുന്ന തിരുവുത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ചടങ്ങ് നടന്നു. ക്ഷേത്രം മേൽശാന്തി ആനന്ദൻ തിരുമേനി വിളക്കു കൊളുത്തി. തിങ്കളാഴ്ച രാവിലെ കിഴെക്കെ നടപ്പുരയിൽ ചടങ്ങ് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി ഉദ്‌ഘാടനം നിർവഹിച്ചു.
ഭക്തജനങ്ങൾക്ക് അരി, പഞ്ചസാര, എണ്ണ , നെയ്യ്, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയ പലചരക്ക് സാധനങ്ങളും, പച്ചക്കറികളും സമർപ്പിച്ചു. ബാലൻ കണ്ണോളി ആദ്യ സമർപ്പണം നിർവഹിച്ചു . തുടർന്ന് വോൾഗ ഗോപകുമാറും കുടുംബവും, ഇൻ സൈഡ് ഔട്ട് സൈഡ് ഹോം ഗാലറി ഉടമ വേണുഗോപാൽ മേനോന്റെ പ്രതിനിധികൾ, മറ്റു ഭക്ത ജനങ്ങൾ എന്നിവരും സമർപ്പണം നടത്തി.
ദേവസ്വം ഭരണസമിതി അംഗം ബിന്ദു, ദേവസ്വം ജീവനക്കാർ, മുൻ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദേവസ്വം ഭരണസമിതി അംഗം അഡ്വ അജയകുമാർ സ്വാഗതവും, ഡോ. മുരളി ഹരിതം നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..