ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃപ്പുത്തരി സദ്യക്ക് ആയിരങ്ങൾ എത്തി. തെക്കേ ഊട്ട് പുരയിലും പടിഞ്ഞാറേ ഊട്ടു പുരയിലുമായി ഉച്ചയോടെ സദ്യ വിളമ്പി തുടങ്ങി. പുത്തരിച്ചോറ്, രസകാളൻ, ഇടിയൻചക്ക തോരൻ, ചെത്തുമാങ്ങാ അച്ചാർ, ഇടിച്ചു പിഴിഞ്ഞ പായസം, ഉപ്പേരി എന്നിവയായിരുന്നു വിഭവങ്ങൾ.
വർഷത്തിൽ ആദ്യ തവണ കൃഷി ചെയ്തു വിളയിച്ച വിഭവങ്ങൾ കൊണ്ട് തുലാമാസത്തിലെ തിരുവോണ നാളിലാണ് ഭഗവാന് തൃപ്പുത്തരി സദ്യ ഒരുക്കുന്നത്. ചാലക്കുടി പോട്ട പ്രവൃത്തി കച്ചേരിയിൽ നിന്ന് കഴിഞ്ഞ ദിവസം തണ്ടികയായി എത്തിച്ച പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉണക്കലരിയും പഴങ്ങളും കൂടാതെ ഭക്‌തർ സമർപ്പിച്ചതും ചേർത്താണ് സദ്യയ്ക്കുള്ള വിഭവങ്ങൾ ഒരുക്കിയത്. പടിഞ്ഞാറേ ഊട്ടു പുരയിയിൽ ഇരുന്നു കഴിക്കുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


