കൂടൽമാണിക്യം ക്ഷേത്രത്തിൽ കൂടിയാട്ടമഹോത്സവം ആഗസ്റ്റ് 1 മുതൽ 4 വരെ – ഹനുമദ്ദൂതാങ്കം കൂടിയാട്ടം സമ്പൂർണം; അവതരണം ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ വർഷാവർഷം നടത്തിവരുന്ന കൂടിയാട്ടമഹോത്സവം കൂടിയാട്ട ആസ്വാദക സംഘത്തിൻ്റെയും കൂടൽമാണിക്യം ദേവസ്വത്തിൻ്റെയും സഹകരണത്തോടെ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ആഗസ്റ്റ് 1 വെളളിയാഴ്ച മുതൽ ആഗസ്റ്റ് 4 തിങ്കളാഴ്ച വരെ വൈകിട്ട് 7 മണിക്ക് ക്ഷേത്രം കൂത്തമ്പലത്തിൽ സംഘടിപ്പിക്കുന്നു. ഭക്തിക്കും, അഭിനയത്തിനും തുല്യ പ്രാധാന്യമുള്ളതാന് ഇത്തവണ അവതരിപ്പിക്കുന്ന ഹനുമദ്ദൂതാങ്കം കൂടിയാട്ടം സമ്പൂർണം.

വിശ്വപ്രസിദ്ധ സംസ്കൃതകവിയായ ഭാസനാൽ വിരചിതമാണെന്ന് കണക്കാക്കപ്പെടുന്ന അഭിഷേകനാടകത്തിലെ രണ്ടാമങ്കമായ ഹനുമദ്ദൂതാങ്കം കൂടിയാട്ടം നിർവഹണ സഹിതമാണ് കൂത്തമ്പലത്തിൽ വച്ച് അവതരിപ്പിയ്ക്കുന്നത്. നാട്യകലാനിധി പദ്മഭൂഷൺ (ഡോക്‌ടർ) ഗുരു അമ്മന്നൂർ മാധവച്ചാക്യാരാണ് ഈ കൂടിയാട്ടം ചിട്ടപ്പെടുത്തി സംവിധാനം ചെയ്തത് രംഗ അവതരിപ്പിച്ചത്

പാരമ്പര്യ അവകാശികളായ അമ്മന്നൂർ കുടുംബത്തിലെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിലാണ് കൂടിയാട്ടം നടത്തുന്നത്. രാമായണമാസം ആചരിക്കുന്ന ഈ വേളയിൽ ഹനൂമാൻ ലങ്കയിലെത്തി സീതാദേവിയെ കണ്ട് അംഗുലീയകപ്രദാനം ചെയ്യുന്നതായ ശ്രീരാമസ്വാമിയുടെ ഉദ്ദിഷ്ടകാര്യസിദ്ധിയെ സാധിക്കുന്ന കഥയാണ് ശ്രീ. കൂടൽമാണിക്യം സ്വാമിയുടെ തിരുമുമ്പിൽ അനുഷ്ഠിയ്ക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page