ഇരിങ്ങാലക്കുട : മലയാള സിനിമയ്ക്ക് നവഭാവുകത്വം നൽകിയവരിൽ പ്രമുഖനായ ഇരിങ്ങാലക്കുടയുടെ സ്വന്തം സംവിധായകനായിരുന്ന എം. മോഹൻ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം തികയുന്ന വേളയിൽ അദ്ദേഹത്തെ അനുസ്‌മരിക്കുന്നതിനായി ഇരിങ്ങാലക്കുട ടൗൺഹാളിൽ വച്ച് ജൂൺ 14,15 തീയതികളിലായി ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തിൽ ദൃശ്യമോഹനം എന്ന പരിപാടി സംഘടിപ്പിക്കുന്നു എന്ന് സംഘാടക സമിതി ചെയർമാൻ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു, കൺവീനർ യു. പ്രദീപ് മേനോൻ എന്നിവർ അറിയിച്ചു.
നമ്മുടെ സിനിമാ ദൃശ്യ സംസ്ക്കാരത്തിന്റെ അർത്ഥതലങ്ങൾ മാറ്റിക്കുറിക്കുന്നതിൽ പ്രതിഭാധനനായ മോഹൻ വഹിച്ച പങ്ക് അദ്വിതീയമാണ്. അദ്ദേഹം സംവിധാനം ചെയ് 22 ചിത്രങ്ങളിൽ പലതും ദേശീയവും അന്തർദ്ദേശീയവുമായ ശ്രദ്ധ നേടിയവയാണ്. ശുദ്ധമായ കലാസിനിമ ക്കും മുഖ്യധാരാസിനിമക്കും മദ്ധ്യേ സാധാരണ ജനങ്ങളെ ഏറെ ആകർഷിപ്പിക്കുന്ന സിനിമകൾ സാധ്യ മാണെ ന്ന് തെളിയിച്ച സംവിധായകരിൽ പ്രമുഖനായിരുന്നു ശ്രീ മോഹൻ മികച്ച കുറേ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഇന്നസെൻ്റ് കഥകൾ ഉൾപ്പെടെയുള്ള ടി.വി പരമ്പരകളും തുടങ്ങി അദ്ദേഹത്തിന്റെ തായി വേറെയുമുണ്ട് ദൃശ്യാനുഭൂതികൾ പകർന്നു നല്‌കിയ കലാസൃഷ്ടികൾ.
മോഹൻ സ്മൃതി, യുവ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിക്ക് പുരസ്‌കാരം നൽകി ആദരിക്കൽ, ഷോർട്ട് ഫിലിം മത്സരം, മോഹൻ സംവിധാനം ചെയ്‌ത സിനിമയുടെ പ്രദർശനം, മോഹൻ സിനിമകളിലെ ഗാന ങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള നൃത്താവിഷ്‌കാരം തുടങ്ങി വിപുലമായ പരിപാടികളാണ് ദൃശ്യ മോഹന ത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. മലയാള സിനിമാ രംഗത്തേക്ക് അദ്ദേഹം കൈപിടിച്ച് ഉയർത്തിക്കൊണ്ടുവന്നവരും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഒട്ടേറെ പ്രമുഖരും പരിപാടികളിൽ പങ്കെടുക്കുന്നു
ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചെയർമാനായി സംഘാടകസമിതി രൂപീകപിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. മികച്ച യുവ സംവിധായകനുള്ള പ്രഥമ മോഹൻ ചലച്ചിത്രപുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക് ചടങ്ങിൽ സമ്മാനിക്കും.
ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. വിശിഷ്ടാതിഥികളായി സംവിധായകരായ കമൽ, സിബിമലയിൽ, പ്രിയനന്ദൻ, KSFDC ചെയർമാൻ പ്രേംകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മോഹൻ ഫൗണ്ടേഷൻ, സത്യാഞ്ജലി കൊച്ചിൻ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി, ചാവറ ഫിലിം സ്‌കൂൾ കൊച്ചി എന്നിവരും സംഘാടനസഹകരണം ഉണ്ട്

കാര്യപരിപാടികൾ
ജൂൺ 14 ശനി രാവിലെ 9.30 ന് പുഷ്‌പാർച്ചന
10.00 am : മോഹൻ സംവിധാനം ചെയ്‌ത ഏറ്റവും ജനപ്രീതി നേടിയ ‘വിട പറയും മുമ്പേ’ സിനിമയുടെ പ്രദർശനം.
12.30 pm. : ദൃശ്യമോഹനം നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ സമ്മാനാർഹമായ ഷോർട്ട് ഫിലിമിന്റെ പ്രദർശനം.
2.30 pm. : മോഹനസ്മൃതി
സംവിധായകൻ മോഹനോടൊപ്പം പ്രവർത്തിച്ച മലയാള സിനിമാരംഗത്തെ പ്രമുഖരായ കലാകാരന്മാരും അദ്ദേഹത്തിന്റെ ആസ്വാദകരും അനുഭവം പങ്കുവയ്ക്കുന്നു.
സ്വാഗതം : ബാലകൃഷ്‌ണൻ അഞ്ചത്ത്, മോഡറേറ്റർ – പി.കെ. ഭരതൻ തുടർന്ന് സ്‌മൃതി പ്രഭാഷണങ്ങൾ:
അശോകൻ ചരുവിൽ, എം.പി. സുരേന്ദ്രൻ, സിബി.കെ തോമസ്, അമ്പിളി, ഇടവേള ബാബു, പ്രൊഫ. സാവിത്രി ലക്ഷ്‌മണൻ, എം.പി. ജാക്‌സൺ, ഡേവീസ് കാച്ചപ്പിള്ളി, ജിജു അശോകൻ, ആനന്ദ് മധുസുദനൻ, എം.ഡി. രാജേന്ദ്രൻ, പി. ആർ. ജിജോയ്, ഡോ. സി.കെ. രവി, രാജേന്ദ്രവർമ്മ, എൻ മുരളി ഒറ്റപ്പാലം, രേണു രാമനാഥ്, പി.ബാലചന്ദ്രൻ, ജിതിൻ രാജ്, ഡേവീസ് തട്ടിൽ, വിൻസന്റ്, സോണറ്റ്, ഉണ്ണികൃഷ്‌ണൻ കിഴുത്താണി, രാധാകൃഷ്‌ണൻ വെട്ടത്ത്. നന്ദി : ഡോ.കെ.രാജേന്ദ്രൻ.
5:30pm : സാംസ്കാരിക സമ്മേളനം
സ്വാഗതം : യു. പ്രദീപ് മേനോൻ
അദ്ധ്യക്ഷത : മേരിക്കുട്ടി ജോയ് (ചെയർപേഴ്‌സൺ ഇരിങ്ങാലക്കുട നഗരസഭ)
ഉദ്ഘാടനം ഡോ. ആർ. ബിന്ദു (ബഹു ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി)
വിശിഷ്ടാതിഥികൾ കമൽ, സിബിമലയിൽ, പ്രേംകുമാർ, പ്രിയനന്ദൻ
(മോഹൻ ചലചിത്രപുരസ്‌കാരം യുവ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമർപ്പിക്കുന്നു)
സാന്നിദ്ധ്യം : ലതചന്ദ്രൻ (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), വി.കെ. ശ്രീരാമൻ, വിനയൻ, അനന്തപത്മനാഭൻ, പ്രൊഫ.കെ.യു അരുണൻ, അഡ്വ. തോമസ് ഉണ്ണിയാടൻ. കലാമണ്ഡലം ക്ഷേമാവതി, സോണിയ ഗിരി, പ്രേംലാൽ, കെ. ബി വേണു, സിജി പ്രദീപ്, അനുപമ മോഹൻ
ഷോർട്ട് ഫിലിം മത്സരവിജയികൾക്ക് സമ്മാനദാനം
ലളിതാ ബാലൻ (ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) സുധ ദിലീപ് (വെള്ളാംങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ) ജോസ് ചിറ്റിലപ്പിള്ളി (മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) കെ. ആർ. ജോജോ (ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) ബിന്ദു പ്രദീപ് (കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) കെ. എസ്.തമ്പി (പുമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) ടി.വി. ലത (കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) കെ.എസ്. നനീഷ് (വേളുക്കര,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) ലിജി രതീഷ് (പടിയൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) പി.കെ. ഡേവീസ് മാസ്റ്റർ (ജില്ലാ പഞ്ചായത്ത് അംഗം) ഷീല അജയഘോഷ് (ജില്ലാ പഞ്ചായത്ത് അംഗം)
8.00 pm സത്യാഞ്ജലി കൊച്ചി അവതരിപ്പിക്കുന്ന മോഹൻ സിനിമകളിലെ ഗാനങ്ങളെ ആധാരമാക്കിയുള്ള നൃത്തശില്പം (അവതരണം: വിനീത് കുമാർ കോഴിക്കോട്, ശ്രുതി ജയൻ സിറാജ് പല്ലിശ്ശേരി)
15-06-25 ഞായർ രാവിലെ 9.30 മുതൽ മോഹൻ സിനിമ പക്ഷെയുടെ അവതരണം
11.00 am : ഡാൻസ് ഫെസ്റ്റിവൽ ഉദ്ഘാടനം . സ്വാഗതം : ഡോ. കേസരി മേനോൻ, അദ്ധ്യക്ഷത : പ്രൊഫ. ജോർജ്ജ് എസ്. പോൾ.
ഉദ്ഘാടനം കരിവള്ളൂർ മുരളി (സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി). നന്ദി കിഷോർ പള്ളിപ്പാട്ട്. തുടർന്ന് വൈകീട്ട് 5 വരെ : സത്യാണ്‌ജലി കൊച്ചി അവതരിപ്പിക്കുന്ന നൃത്താഞ്ജലി

LIVE STREAMING LINK
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive