ഓട്ടിസം സെന്ററിലെ പ്രവേശനോത്സവവും കുട്ടിക്കർഷകൻ സമ്മാനദാനവും

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ ഓട്ടിസം സെന്ററിൽ ഈ വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷതവഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജീവ് എം എസ്, ഡയറ്റ് ഫാക്കൾട്ടി സനോജ് എം.ആർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

സമഗ്ര ശിക്ഷ കേരള തൃശ്ശൂർ ഡിപിഓ ബ്രിജി കെ.ബി കുട്ടിക്കർഷകർക്കുള്ള സമ്മാനദാനം നിർവഹിച്ചു. ബി.പി.സി സത്യപാലൻ കെ.ആർ സ്വാഗത പറഞ്ഞ ചടങ്ങിൽ സി.ആർ.സി കോഡിനേറ്റർ ഡോളി സി.ഡി നന്ദി പ്രകാശിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page