ഇരിങ്ങാലക്കുട : സി.പി.ഐ കർഷക വിഭാഗം ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ (ബി.കെ.എം.യു) ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്‌റ്റാഫീസിലേക്ക് നടത്തിയ മാർച്ച് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് കെ. പി രാജൻ അദ്ധ്യക്ഷത വഹിച്ചു.
കർഷക തൊഴിലാളികൾക്ക് സമഗ്രമായ ദേശീയ നിയമം നടപ്പിലാക്കുക, ഭൂരഹിതർക്ക് ഭൂമി അനുവദിക്കുക, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 3000 രൂപയാക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, സ്വകാര്യ മേഖലയിൽ SC ST OBC സംവരണം നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, തൊഴിൽ ദിനങ്ങളും വേതനവും വർധിപ്പിക്കുക, അധിവർഷ ആനുകൂല്യ കുടിശിക ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
എ.ഐ.ടി.യു.സി ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു ചിങ്ങാരത്ത്, ബി.കെ.എം.യു ജില്ലാ കമ്മിറ്റി അംഗം സി.കെ ദാസൻ, മണ്ഡലം ജോ:സെക്രട്ടറി വർദ്ധനൻ പുളിക്കൽ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻപോട്ടക്കാരൻ എന്നിവർ സംസാരിച്ചു. കെ.വി രാമകൃഷ്ണൻ സ്വാഗതവും ടി.ആർ സുനിൽ നന്ദിയും പറഞ്ഞു. കെ.കെ ശിവൻ, എം.കെ കോരൻ മാസ്റ്റർ, മോഹനൻ വലിയാട്ടിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive