ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ ആൻ്റി ടെററിസ്റ്റ് ഫ്രണ്ടിൻ്റെ (എ.ഐ.എടി.എഫ് All India Anti Terrorist Front) ചെയർമാൻ മനീന്ദർജീത് സിംഗ് ബിട്ട നാലമ്പല തീർത്ഥാടനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴരയുടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, കെ ബിന്ദു എന്നിവർ ചേർന്ന് സ്വീകരിച്ചു.
അരമണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചെലവഴിച്ച അദ്ദേഹത്തിന് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചരിത്രവും പ്രത്യേകതകളും ക്ഷേത്ര ഭാരവാഹികൾ വിവരിച്ചു കൊടുത്തു. കൂത്തമ്പലവും കുലീപിനി തീർത്തവും അദ്ദേഹം കണ്ടു. തൃശ്ശൂരിൽ ആയുർവേദ ചികിത്സയ്ക്ക് എത്തിയതാണ് അദ്ദേഹം. നാലമ്പല തീർത്ഥാടനത്തിന്റെ ഭാഗമായി തൃപ്രയാർ ക്ഷേത്രദർശനം കഴിഞ്ഞതിനുശേഷം ആണ് ഭരത ക്ഷേത്രമായ കൂടൽമാണിക്യത്തിൽ സന്ദർശനം നടത്തിയത്.
ദൈവത്തിന്റെ നാടായ കേരളത്തിൽ ഇതിനുമുമ്പും വന്നിട്ടുണ്ടെന്നും ഇവിടുത്തെ സമാധാന അന്തരീക്ഷത്തിൽ സന്തോഷവാനാണെന്നും തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.
ഇന്ത്യൻ യൂത്ത് കോൺഗ്രസിൻ്റെ മുൻ പ്രസിഡന്റായിരുന്നു. ബിയാന്ത് സിംഗ് സർക്കാരിൽ പഞ്ചാബ് സർക്കാരിൽ മന്ത്രിയായിരുന്നു മനീന്ദർജീത് സിംഗ് ബിട്ട.
അദ്ദേഹത്തിന് നേരത്തെ Z+ സുരക്ഷ ഉള്ള വ്യക്തിയായിരുന്നു. തീർത്ഥാടകർക്ക് ഒരുവിധത്തിലും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് അദ്ദേഹത്തിന് വേണ്ടി ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത് എന്ന് അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

