ഇരിങ്ങാലക്കുട : പ്രമുഖ അഭിഭാഷകനും സി.പി.ഐ നേതാവുമായിരുന്ന അഡ്വ. കെ.ആർ.തമ്പാൻ 17-ാം ചരമവാർഷികാചരണം ജൂൺ 11 ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അധ്യക്ഷനാകുന്ന ചടങ്ങിൽ രണ്ട് സ്‌മാരക പ്രഭാഷണങ്ങൾ ഉണ്ടാകും.
സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു സി. അച്ചുതമേനോൻ – ആധുനിക കേരളത്തിൻ്റെ വികസന ശിൽപ്പി എന്ന വിഷയത്തിലും, സാമൂഹ്യ പ്രവർത്തകനും പ്രഭാഷകനുമായ അഡ്വ. ഹരീഷ് വാസുദേവൻ ഫെഡറലിസം – അതിർവരമ്പുകളും അധിനിവേശങ്ങളും എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തും.
അഡ്വ. വി.എസ് സുനിൽകുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ, അഡ്വ. ടി.ആർ രമേഷ് കുമാർ, കെ.എസ്.ജയ, കെ.ശ്രീകുമാർ, അഡ്വ. രഞ്ജിത്ത് തമ്പാൻ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടാകും. ജൂലായ് 10 -13 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് ഇത്തവണ അഡ്വ. കെ.ആർ. തമ്പാൻ 17-ാം ചരമവാർഷികാചരണം നടക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive