കലാമണ്ഡലം പുരസ്ക്കാര ജേതാക്കളെ പുരോഗമന കലാസാഹിത്യ സംഘം ആദരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്കാരായ കലാമണ്ഡലം പുരസ്കാര ജേതാക്കളെ പുരോഗമന കലാസാഹിത്യ സംഘം ജില്ല – മേഖല ഭാരവാഹികൾ വീടുകളിലെത്തി ആദരിച്ചു. ഫെല്ലോഷിപ്പ് നേടിയ കൂടിയാട്ട കലാകാരനും അധ്യാപകനുമായ വേണുജി, മുകുന്ദരാജ സ്മൃതി പുരസ്ക്കാരം ലഭിച്ച പ്രമുഖ കഥകളി സംഘാടകൻ എം.കെ. അനിയൻ മംഗലശ്ശേരി, വി.എസ്. ശർമ്മ എൻഡോവ്മെൻ്റിന് തെരഞ്ഞെടുക്കപ്പെട്ട മോഹിനിയാട്ട നർത്തകിയും അധ്യാപികയുമായി കലാമണ്ഡലം പ്രഷീജ എന്നിവരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡൻ്റും സംഗീത നാടക അക്കാദമി എക്സികൂട്ടിവ് കമ്മിറ്റി അംഗവുമായ രേണു രാമനാഥ് പൊന്നാടയണിയിച്ചു.

മേഖല പ്രസിഡൻ്റ് ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ഡോ. കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി, വി.സി. പ്രഭാകരൻ, പി. ഗോപിനാഥ്, എ.എൻ. രാജൻ, സുരേഷ് കിഴുത്താനി എന്നിവർ സംസാരിച്ചു.

You cannot copy content of this page