എച്ച്.ഡി.പി സമാജം ഹയർസെക്കൻഡറി സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും ആഘോഷിച്ചു

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയർസെക്കൻഡറി സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും ആഘോഷിച്ചു. രാഷ്ട്രപതിയുടെ മീഡിയ അസി. സെക്രട്ടറി ഗിന്നസ് മുൻഷി ഹരീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരൻ അധ്യക്ഷനായി.

നടനും സാഹിത്യകാരനുമായ നന്ദകിഷോർ മുഖ്യാതിഥിയായി. വെള്ളാങ്കല്ലൂർ ബ്ലോക്ക് മെമ്പർ സുധ ദിലീപ് വിരമിക്കുന്നവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

continue reading below...

continue reading below..സ്കൂൾ മാനേജർ പീതാംബരൻ. ഇ.എൻ എന്റോവ്മെന്റ് വിതരണവും സംസ്ഥാനതല മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി. സീനിയർ അധ്യാപിക ആനി ജോർജ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

വെള്ളാങ്കല്ലൂർ ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയശ്രീ ലാൽ, വാർഡ് മെമ്പർ മാരായ ഷാലി ദിലീപൻ, നിഷ പ്രനീഷ്, ടി. വി.വിപിൻ, പി ടി എ പ്രസിഡന്റ് വി. ആർ. രമേഷ്, എം . ഡി . സുരേഷ് മാസ്റ്റർ, പി. എസ്‌ ആർച്ച ടീച്ചർ, എച്ച് ഡി പി സമാജം സെക്രട്ടറി മുരളി മണക്കാട്ടുംപടി, എം പി ടി എ പ്രസിഡന്റ് അജന്ത രമേഷ്, ശങ്കരൻകുട്ടി പുലാപ്പറ്റ, കെ. ജെ ഷിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.വിരമിക്കുന്ന സി.എസ്‌ ഷാജി മാസ്റ്ററും, സി.വി സാജു കുമാറും എന്നിവർ മറുപടി പ്രസംഗം നടത്തി. പ്രധാനധ്യാപിക സ്മിത ടീച്ചർ സ്വാഗതവും സീനിയർ അധ്യാപിക ദിവ്യ പി. ഡി.നന്ദിയും പറഞ്ഞു. തുടർന്ന്,വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി.

You cannot copy content of this page