ഇന്നൊവേഷൻ ടൂറിൽ പങ്കെടുത്ത് ക്രൈസ്റ്റിലെ ബി.ബി.എ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഡിപ്പാർട്മെന്റ് ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിന്റെ വെക്കേഷൻ എൻഗേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ബി ബി എ ഒന്ന്, രണ്ട് വർഷ ബിരുദ വിദ്യാർത്ഥികൾ കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തുന്ന ഇന്നൊവേഷൻ ടൂറിൽ പങ്കെടുത്തു.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ കളമശ്ശേരിയിലെ കൊച്ചി ക്യാമ്പസ്സിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ മേക്കർ വില്ലേജ്, ഫാബ് ലാബ് കേരള, ഫ്യൂച്ചർ ടെക്നോളജീസ് ലാബ് എന്നീ പദ്ധതികൾ നേരിൽ കാണുകയും വിശദവിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

സംരംഭക മനോഭാവം വളർത്താനുള്ള സർക്കാർതല ഇടപെടലുകൾ, യുവസംരംഭകർക്കുള്ള പിന്തുണ സംവിധാനങ്ങൾ, പ്രോത്സാഹനപദ്ധതികൾ, സ്റ്റാർട്ടപ്പുകൾക്ക്‌ വേണ്ട ഉത്പ്പാദനം, മാർക്കറ്റിംഗ്, ഫിനാൻസ്, നിയമവശങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കാനുള്ള വഴികൾ എന്നിവയെക്കുറിച്ചു സ്റ്റാർട്ടപ്പ് മിഷനിലെ വിദഗ്‌ദ്ധർ വിദ്യാർത്ഥികൾക്ക്‌ ബോധവത്കരണം നടത്തി.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ ആരംഭിച്ച് വിജയം കൈവരിച്ച സംരംഭങ്ങളുടെ പ്രവർത്തനമാതൃകകൾ മനസ്സിലാക്കാനും, മറ്റു യുവവിദ്യാർത്ഥി സംരംഭകരുമായി ആശയങ്ങൾ പങ്കുവെക്കാനും ഇന്നൊവേഷൻ ടൂറിലൂടെ വിദ്യാർത്ഥികൾക്ക് സാധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page