മെക്സിക്കൻ ചിത്രം ” ടോട്ടം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

96-ാമത് അക്കാദമി അവാർഡിനായുള്ള മെക്സിക്കൻ എൻട്രിയായ ” ടോട്ടം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 19 വെള്ളിയാഴ്ച 6.30 ന് സ്ക്രീൻ ചെയ്യുന്നു.

അർബുദബാധിതനായി ചികിൽസയിൽ കഴിയുന്ന അച്ഛന്റെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന പാർട്ടിയിൽ പങ്കെടുക്കാൻ മുത്തച്ഛന്റെ വീട്ടിൽ എത്തുന്ന സോൾ എന്ന എഴ് വയസ്സുകാരിയുടെ ഒരു ദിവസം നീണ്ടു നിൽക്കുന്ന കാഴ്ചകളിലൂടെയാണ് 95 മിനിറ്റ് ഉള്ള ചിത്രം സഞ്ചരിക്കുന്നത്.

ബെർലിൻ, ഹോംഗ്കോംഗ് ചലച്ചിത്രമേളകളിൽ ചിത്രം അംഗീകാരങ്ങൾ നേടിയിരുന്നു. അക്കാദമി പുരസ്കാരത്തിനുള്ള അവസാന പതിനഞ്ച് ചിത്രങ്ങളുടെ പട്ടികയിൽ ചിത്രം ഉൾപ്പെട്ടിട്ടുണ്ട്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30 ന്

You cannot copy content of this page