കാട്ടൂർ : കാട്ടൂർ കലാസദനം –സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ദ്വൈവാര സാംസ്കാരിക സംഗമത്തിൻ്റെ ഭാഗമായി പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. ” പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ പോരാടുക ” എന്ന പ്രമേയം അവതരിപ്പിച്ചു കൊണ്ട്, പ്രൊഫ: കെ.കെ. ചാക്കോ സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം വൃക്ഷത്തൈ വിതരണവും നടത്തി.
ടി.കെ. ബാലൻഹാളിൽ നടന്ന ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി. കെ. ദിനേശ് രാജ, ലിഷോയ് പൊഞ്ഞനം, ജൂലിയസ്സ് ആൻ്റെണി, ഇ.പി. വിജയൻ, മുരളി നടയ്ക്കൽ, സി.എഫ്. റോയ് , മുരളി നടയ്ക്കൽ,എന്നിവർ സംസാരിച്ചു. എൻ.എസ്സ്. രാജൻ,സുവിൻ കയ്പമംഗലം, ഗീത. എസ്സ്. പടിയത്ത്, എന്നിവർ പരിസ്ഥിതികവിതകൾ അവതരിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive