താണിശ്ശേരി : വിമല സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഇന്റർ സ്കൂൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ഫാ. തോമസ് ആലുക്ക ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി ഫ്ലാഗ് ഹോസ്റ്റിംഗ് നിർവഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. . ഇന്റർ സ്കൂൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മുന്നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു.
ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ ശങ്കർ മുഖ്യപ്രഭാഷണം നടത്തി, തുടർന്ന് സമ്മാനദാനം നിർവഹിച്ചു. മത്സരത്തിൽ വിമല സെൻട്രൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം സി എം ഐ പബ്ലിക് സ്കൂൾ ചാലക്കുടിയും സെന്റ് ജോസഫ് കുരിയച്ചിറയും അർഹരായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive