ഇരിങ്ങാലക്കുട : പെഗാസസ് ക്ലബ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടുകൂടി ശ്രീക്കുട്ടന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 04 ഫെബ്രുവരി 2 ഞായറാഴ്ച അയ്യങ്കാവ് മൈതാനയില്‍ സംഘടിപ്പിക്കും.
ഞായറാഴ്ച രാവിലെ 8.30ന് ക്രിക്കറ്റ് ലീഗ് സീസണ്‍ 04 ഉദ്‌ഘാടനം മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നിര്‍വഹിക്കും. പെഗാസസ് ക്ലബ് ഇരിങ്ങാലക്കുട പ്രസിഡണ്ട് അരുണ്‍ എ.ജി അധ്യക്ഷത വഹിക്കും. വൈകിട്ട് 5.30ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനം ഉദ്‌ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ നിര്‍വഹിക്കും.
മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.ജി ജിജികൃഷ്ണ മുഖ്യാതിഥിയായി പങ്കെടുക്കും. ദേവരാജന്‍ പുത്തുകാട്ടില്‍ സമ്മാനദാനം നിര്‍വഹിക്കും. ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡണ്ട് ലിയോ താണിശ്ശേരിക്കാരന്‍ സ്വാഗതവും പെഗാസസ് ക്ലബ് സെക്രട്ടറി റിബു ബാബു നന്ദിയും പറയും. ഞായറാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് ക്രിക്കറ്റ് ലീഗ് അയ്യങ്കാവ് മൈതാനയില്‍ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive