ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പദ്ധതിയിലെ അധ്യാപകരുടെ യോഗം ഇരിങ്ങാലക്കുട പി.ടി.ആർ. മഹൾ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ പി എസ് ഉദ്‌ഘാടനം നിർവ്വഹിച്ചു.
തൃശൂർ റൂറൽ ഡി.സി.ആർ.ബി, ഡി.വൈ.എസ്.പി. എസ്.വൈ. സുരേഷ് അധ്യക്ഷത വഹിച്ചു, തൃശ്ശൂർ റൂറൽ ജില്ല പോലീസ് പരിധിയിൽ ഉൾപ്പെടുന്ന 225 സ്കൂളുകളിലെ എസ്.പി.ജി കോർഡിനേറ്റർ മാരായ അധ്യാപകർ യോഗത്തിൽ പങ്കെടുത്തു. സ്കൂൾ പ്രൊട്ടക്ഷൻ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അധ്യാപകരുടെ സംശയങ്ങൾക്ക് ജില്ല പോലീസ് മേധാവി മറുപടി നൽകി. തുടർന്ന് തൃശൂർ എക്സൈസ് ഡിവിഷനിലെ വിമുക്തി കോർഡിനേറ്റർ ഷഫീഖ് യൂസഫ് അധ്യാപകർക്ക് ക്ലാസ്സെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive