എടതിരിഞ്ഞി – കാട്ടൂർ റോഡ് നവീകരണത്തിന് 3 കോടി രൂപ അനുവദിച്ചു – മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : പടിയൂർ – കാട്ടൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മണ്ഡലത്തിലെ പ്രധാന റോഡായ എടതിരിഞ്ഞി – കാട്ടൂർ റോഡ് നവീകരിക്കുന്നതിന് 3 കോടി രൂപ അനുവദിച്ചതായി ഇരിങ്ങാലക്കുട എം എൽ എയും ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു അറിയിച്ചു.

പടിയൂർ പഞ്ചായത്തിലെ ചെട്ടിയാൽ മുതൽ കാട്ടൂർ പഞ്ചായത്തിലെ പോംപെ സെൻ്റ് മേരീസ് സ്കൂളിന് മുന്നിൽ അവസാനിക്കുന്ന അഞ്ചര കീലോമീറ്റർ ദൂരമാണ് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം നവീകരിക്കുക. ബി എം പാച്ച് & ബി സി നിലവാരത്തിലാണ് നവീകരണ പ്രവർത്തി നടത്തുകയെന്നും സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും പെട്ടെന്ന് തന്നെ പ്രവർത്തി ആരംഭിക്കുന്നതിന് വേണ്ട നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

You cannot copy content of this page