തൃശ്ശൂരില്‍ ലീഡ് ഉയർത്തി സുരേഷ് ഗോപി; വിജയം ഉറപ്പിച്ച് ഇരിങ്ങാലക്കുട ബി.ജെ.പി ആസ്ഥാനത്ത് ലഡു വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : 73,000 ത്തിൽ അധികം ലീഡുമായി തൃശ്ശൂരില്‍ സുരേഷ് ഗോപി മുന്നേറുമ്പോൾ ഇരിങ്ങാലക്കുടയിൽ ബി ജെ പി പ്രവർത്തകർ രാവിലെ 11 മണിയോടെ തന്നെ ആഘോഷങ്ങൾ ആരംഭിച്ചു. ബി.ജെ.പി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. ആ പ്രതീക്ഷ ശരിവെക്കുന്ന രീതിയിലാണ് സുരേഷ് ഗോപിയുടെ ലീഡ് ഉയരുന്നതും. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്.

ഇരിങ്ങാലക്കുട ബിജെപി മണ്ഡലം ആസ്ഥാനത്ത് പ്രവർത്തകർ ലഡുവിതരണം ആരംഭിച്ചു. നഗരം ചുറ്റി ആഘോഷപ്രകടനങ്ങളും ആരംഭിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page