ഇരിങ്ങാലക്കുട : വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ആഹ്വാനം അനുസരിച്ച് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കിക്കൊടുക്കുവാൻ അദ്ദേഹം ഉത്സാഹിച്ചു. ഇരിങ്ങാലക്കുടയുടെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വലിയ വിടവാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിട്ടുള്ളതെന്നും മന്ത്രി യോഗത്തിൽ അനുസ്മരിച്ചു. ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തിൽ
ടൗൺഹാളിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്.

വിശ്വ മാനവികതയുടെ പ്രതീകമായിരുന്നു കാട്ടിക്കുളം ഭരതനെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അനുസ്മരിച്ചു. തനിക്ക് ലഭിക്കാതെ പോയ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു കാട്ടിക്കുളം ഭരതനെന്ന് മുൻ എംപി സാവിത്രി ലക്ഷ്മണൻ യോഗത്തിൽ അനുസ്മരിച്ചു.
കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കേരള സംഗീത നാടക അക്കാദമി അംഗം സജു ചന്ദ്രൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, സിപിഐഎം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ സുധീഷ്, ഡി സി സി സെക്രട്ടറി സോണിയ ഗിരി, ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഷൈജു കുറ്റിക്കാട്ട്,
കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം ജൂലിയസ് ആന്റണി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് റിയാസുദീൻ, കാറളം വി എച്ച് എസ് പ്രിൻസിപ്പൽ സന്ധ്യ, കേരള ആം റെസ്‌ലിംഗ് അസോസിയേഷൻ പ്രതിനിധി അഡ്വ റോഷി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധിപേർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive