തൃശ്ശൂർ : ലഹരിവിമുക്ത സമൂഹത്തിനായി സന്ദേശം പങ്കുവെക്കുക എന്ന ഉദ്ദേശത്തോടെ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരെ ഒരുമിച്ച് നിൽക്കുമെന്ന് സത്യ പ്രതിജ്ഞ ചെയ്തും, ഫ്ലാഷ് മോബ് അവതരിപ്പിച്ചും, ലഹരി വിരുദ്ധ ബോധം പ്രചരിപ്പിക്കാൻ യാത്രക്കാർക്ക് പ്രത്യേക ബാഡ്ജുകളും വിതരണം ചെയ്തുകൊണ്ടും ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് വൊളൻ്റിയർമാർ മാതൃകയായി.
‘ഞാനും ലഹരിക്കെതിരെ’ എന്ന ബാനറിനടിയിൽ സംഘടിപ്പിച്ച പരിപാടി കൊമേഴ്ഷ്യൽ സ്റ്റേഷൻ മാനേജർ മനോജ് കുമാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നൗഷാദ്, ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ അരുൺ, എ.എസ്.ഐ മുരളി തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. അനുഷ മാത്യു ചടങ്ങിന് നന്ദി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive