ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ രൂപപ്പെട്ടിരിക്കുന്ന വിള്ളൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ വികസന സമിതി. 2ാം നമ്പർ പ്ലാറ്റ്ഫോമിൽ മതിലിനോട് ചേർന്ന് ഏകദേശം 20 മീറ്റർ നീളത്തിലാണ് വിള്ളൽ ഉണ്ടായിട്ടുള്ളത്. അതിനാൽ ഈ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള ചുറ്റുമതിൽ രണ്ടിടത്തു നെടുകെ പൊട്ടൽവീണു നിലംപൊത്താവുന്ന നിലയിലാണ്.
പ്ലാറ്റ്ഫോമിലൂടെ ദിവസവും നൂറുകണക്കിന് യാത്രക്കാരും പ്രദേശവാസികളും സഞ്ചരിക്കുന്നുണ്ട്. മതിലിനു താഴെ ഏകദേശം 20 അടി ആഴമുണ്ട്. കാലവർഷം തുടങ്ങിയതു മതിലിന്റെ തകർച്ച വേഗത്തിലക്കുമെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. റെയിൽവേയുടെ അനാസ്ഥ അംഗീകരിക്കാനാവില്ലെന്നും ഉടനടി പരിഹാരനടപടികൾ ഉണ്ടാകണമെന്നും റെയിൽവേ സ്റ്റേഷൻ വികസന സമിതി ആവശ്യപ്പെട്ടു.
വർഗ്ഗീസ് പന്തലൂക്കാരൻ, കെ എഫ് ജോസ്, സോമൻ ശാരദാലയം, ഡേവിസ് തുളുവത്ത്, കെ.കെ. ബാബു, ജോസ്. പി.എൽ, ആൻ്റു പുന്നേലിപറമ്പിൽ, ശശി ശാരഭാലയം, ഉണ്ണികൃഷണൻ പുതുവീട്ടിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive