കിഴുത്താണി : പ്രവാസി വ്യവസായിയും ഇരിങ്ങാലക്കുടയിലെ സാമൂഹിക സാം സ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച കാട്ടിക്കുളം ഭരതന് ഇരിങ്ങാലക്കുട ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പി ശ്രീനിവാസൻ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് റീത്ത് സമർപ്പിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി നവീൻ ബഗീരഥൻ, റിയാസുദീൻ, ശ്രീമോൻ , രാഹുൽ അശോകൻ, മനോജ്, ഷാജൻ ചക്കാലക്കൽ , സിബിൻ ടി ജി എന്നിവർ സന്നിഹിതരായിരുന്നു.
സംസ്കാര കർമങ്ങൾ ഇന്ന് വൈകീട്ട് 4:30 ന് കിഴുത്താണിയിലെ വീട്ടുവളപ്പിൽ നടക്കും. തുടർന്ന് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചന സമ്മേളനം വൈകിട്ട് 5:30 ന് ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive