ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ ഒരുവർഷമായി ‘സുവർണ്ണം’ എന്ന പേരിൽ നടത്തിവരുന്ന അമ്പതാം വാർഷികാഘോഷത്തിന്റെ അവസാനഘട്ടത്തിന് അരങ്ങൊരുങ്ങി. 2024 ഡിസംബർ 28മുതൽ 2025 ജനുവരി 12വരെ തുടർച്ചയായി പതിനാറുദിവസം നീണ്ടുനില്ക്കുന്ന പരിപാടികളാണ് ‘സുവർണ്ണം’ സമാപനത്തിൽ അടങ്ങിയിട്ടുള്ളത്.
നളകഥയെ ആസ്പദമാക്കി കൂടിയാട്ടം, നങ്ങ്യാർക്കൂത്ത്, ചാക്യാർക്കൂത്ത്, നൃത്താവതരണങ്ങൾ, ഓട്ടൻതുള്ളൽ, തനത് നാടകം, സംഗീതാവിഷ്കാരങ്ങൾ, മറ്റു രംഗാവതരണങ്ങൾ, സെമിനാർ, പ്രഭാഷണങ്ങൾ, നളചരിതം മൂന്നാംദിവസം, നളചരിതം നാലാംദിവസം കഥകളി കൂടാതെ വാർഷിക സമ്മേളനത്തിൽ ക്ലബ്ബ് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരസമർപ്പണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തി യിട്ടുണ്ടെന്നു സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആദ്യത്തെ 14 ദിവസം അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിൻ്റെ സഹകരണത്തോടെ ‘മാധവനാട്യഭൂമി’യിലും, ജനുവരി 11,12 തിയ്യതികളിൽ ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിലുമാണ് വേദികൾ ഒരുക്കിയിരിക്കുന്നത്. സംഗമഗ്രാമത്തിൻ്റെ സാംസ്ക്കാരിക ധാതുഗുണമായ നളചരിതം കഥകളിയരങ്ങുകൾക്കുപുറമെ നളകഥയെ ആസ്പദമാക്കി പുതിയ രംഗാവതരണങ്ങൾ കൂടിയാട്ടത്തിലും, നങ്ങ്യാർകൂത്തിലും, ചാക്യാർകൂത്തിലും, നൃത്താവതരണങ്ങളിലും ഒരുക്കുന്നു.
പ്രൗഢഗംഭീരങ്ങളായ ഇരുപതിൽപരം പ്രഭാഷണങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കുന്നു. ‘സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക’ എന്ന വിഷയത്തിൽ പന്ത്രണ്ടിൽപരം പ്രഭാഷണങ്ങളുംകൂടി ‘സുവർണ്ണ’ത്തിൻ്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.
ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് അനിയൻ മംഗലശ്ശേരി, സെക്രട്ടറി രമേശൻ നമ്പീശൻ, ജോയിന്റ് സെക്രട്ടറി പ്രദീപ് നമ്പീശൻ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഓരോദിവസത്തെ പരിപാടികളുടെ വിശദാംശങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.
‘സുവർണ്ണം’ (സമാപനം)
(2024 ഡിസംബർ 28മുതൽ 2025 ജനുവരി 12വരെ)
സഹകരണം – അമ്മന്നൂർ ഗുരുകുലം, ഇരിങ്ങാലക്കുട
2024 ഡിസംബർ 28, ശനി
ഉച്ചതിരിഞ്ഞ് 3ന് ക്ലബ്ബിൻ്റെ മുൻഭരണസമതിയംഗങ്ങൾ ഒത്തുചേരുന്നു.
വൈകീട്ട് 4ന് സമാരംഭം
മേരിക്കുട്ടി ജോയ് (നഗരസഭ അദ്ധ്യക്ഷ)
ക്ലബ്ബ് മുൻപ്രസിഡണ്ട് സി പി ഇളയത് അനുസ്മരണം.
പ്രൊഫസർ ജോർജ്ജ് എസ് പോൾ
തുടർന്ന് മുൻഭരണസമിതിയംഗങ്ങളെ ആദരിക്കുന്നു.
വൈകീട്ട് 6ന് ബ്രാഹ്മണിപ്പാട്ട് – ദമയന്തി സ്വയംവരം
അവതരണം – തെക്കേപുഷ്പകം പത്മിനി ബ്രാഹ്മണിയമ്മ, വടക്കേപ്പട്ടം സുധ ബ്രാഹ്മണിയമ്മ
വൈകീട്ട് 6.20ന് കൈകൊട്ടിക്കളി
(നളകഥാകാവ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പദങ്ങൾ)
അവതരണം – പ്രൊഫസർ കെ എൻ ഓമനയും സംഘവും
2024 ഡിസംബർ 29, ഞായർ
കാലത്ത് 10ന് പ്രഭാഷണം
അവതരണം ഡോക്ടർ എം വി നാരായണൻ
വിഷയം – “ഉണ്ണായിവാര്യരുടെ കൃതികളും വിശ്വസാഹിത്യകൃതികളും”
കാലത്ത് 11.30ന്
പ്രഭാഷണം
അവതരണം – മാർഗ്ഗി മധു
വിഷയം – “ആധുനികകാലത്ത് സംസ്കൃതനാടകങ്ങൾ കൂടിയാട്ടരംഗാവിഷ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോഴുള്ളപ്രത്യേകതകൾ”
ഇടവേള
ഉച്ചതിരിഞ്ഞ് 2.30ന് പ്രഭാഷണം
അവതരണം – ഡോക്ടർ ഇ എൻ നാരായണൻ
വിഷയം – “ബാഹുകഹൃദയം – ആട്ടപ്രകാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സംസ്കൃതകാവ്യം”
വൈകീട്ട് 4.15ന് പ്രഭാഷണം
അവതരണം – ഡോക്ടർ കെ പി ശ്രീദേവി
വിഷയം : സംസ്കൃതനാടകം കലിവിധൂനനം
വൈകീട്ട് 5.30ന് ആമുഖഭാഷണങ്ങൾ
ഡോക്ടർ ഭദ്ര പി കെ എം (ആട്ടപ്രകാരം)
കലാമണ്ഡലം നാരായണൻ നമ്പ്യാർ – (അവതരണത്തിൻ്റെ നാൾവഴികൾ, ആഹാര്യം) കലാമണ്ഡലം രാജീവ് (താളവും മേളപ്രകാരവും)
വൈകീട്ട് 6.30ന് കൂടിയാട്ടം – കലികൈതവാങ്കം
(കവി ശ്രീ ഭട്ടനാരായണസുദർശനപണ്ഡിതൻ്റെ കലിവിധൂനനം നാടകത്തിലെ മൂന്നാമങ്കം)
കലി – ഡോക്ടർ അമ്മന്നൂർ രജനീഷ് ചാക്യാർ
ദ്വാപരൻ – അമ്മന്നൂർ മാധവ് ചാക്യാർ
മിഴാവ് – കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രവികുമാർ
ഇടയ്ക്ക – കലാനിലയം ഉണ്ണിക്കൃഷ്ണൻ
താളം – ഡോക്ടർ ഭദ്ര പി കെ എം
ചുട്ടി – കലാമണ്ഡലം സതീശൻ
അരങ്ങുതളിശ്ലോകരചന – ഡോക്ടർ ഭദ്ര പി കെ എം
ആട്ടപ്രകാരരചന, സംവിധാനം, ആവിഷ്കാരം – ഡോക്ടർ അമ്മന്നൂർ രജനീഷ് ചാക്യാർ
സഹകരണം – മാധവമാതൃഗ്രാമം
2024 ഡിസംബർ 30, തിങ്കൾ
വൈകീട്ട് 4ന്
അമ്മന്നൂർ ഗുരുകുലത്തിൻ്റെ മുപ്പത്തിയെട്ടാമത് കൂടിയാട്ടമഹോത്സവം ഉദ്ഘാടനവും അമ്മന്നൂർ പരമേശ്വരച്ചാക്ക്യാർ അനുസ്മരണവും
വൈകീട്ട് 5ന് പ്രഭാഷണം
അവതരണം – ഡോക്ടർ സി കെ ജയന്തി
വിഷയം – “നൈഷധാനന്ദം നാടകത്തിൻ്റെ സവിശേഷതകൾ”
വൈകീട്ട് 6.30ന് കൂടിയാട്ടം: അനലഗർഭാങ്കം
(കവി ക്ഷേമീശ്വരൻ്റെ നൈഷധാനന്ദം നാടകത്തിലെ അഞ്ചാമങ്കം)
നളൻ : സൂരജ് നമ്പ്യാർ
മിഴാവ്: കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ
ഇടയ്ക്ക: കലാനിലയം ഉണ്ണിക്കൃഷ്ണൻ
താളം: സരിത കൃഷ്ണകുമാർ, ഗുരുകുലം അതുല്യ, ഗുരുകുലം അക്ഷര
ചുട്ടി: കലാമണ്ഡലം വൈശാഖ്
സംവിധാനം, ആവിഷ്കാരം : സൂരജ് നമ്പ്യാർ
സഹകരണം : ത്രിപുടി
2024 ഡിസംബർ 31, ചൊവ്വ
വൈകീട്ട് 4.30ന് : പ്രഭാഷണം
അവതരണം – ഡോക്ടർ ജലജ പി എസ്
വിഷയം : “സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക – ഉണ്ണായിവാര്യരുടെ കൃതികളും ശ്രീരാമപഞ്ചശതിയും”
വൈകീട്ട് 5ന് : പ്രഭാഷണം
അവതരണം – ഡൊക്ടർ കെ ജി പൗലോസ്
വിഷയം – “സംസ്കൃതനാടകങ്ങളിലെ ദമയന്തിയുടെ അരങ്ങുസാധ്യതകൾ”
വൈകീട്ട് 6.30ന്
ദമയന്തി – നങ്ങ്യാർക്കൂത്തിൻ്റെ ഭാഷ്യം (ക്ഷേമീശ്വരന്റെ നൈഷധാനന്ദം നാടകത്തിലെ ദമയന്തിയുടെ നിർവഹണം)
ചിട്ടപ്പെടുത്തലും അവതരണവും – ഉഷനങ്ങ്യാർ
മിഴാവ് – കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ്
ഇടയ്ക്ക – കലാനിലയം ഉണ്ണികൃഷ്ണൻ
താളം – ആതിര ഹരിഹരൻ
2025 ജനുവരി 1, ബുധൻ
വൈകീട്ട് 4ന് : പ്രഭാഷണം
അവതരണം – ദിനേശ് വാരിയർ
വിഷയം : “സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക – മേളം”
വൈകീട്ട് 4.30ന് : പ്രഭാഷണം
അവതരണം – ഇ കെ കേശവൻ
വിഷയം : “സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക – കൂത്ത്, കൂടിയാട്ടം”
വൈകീട്ട് 5ന്
ചാക്ക്യാർക്കൂത്ത് (നളചരിതചമ്പുക്കളിൽനിന്നും…)
ഡോക്ടർ അമ്മന്നൂർ ഡോക്ടർ രജനീഷ് ചാക്യാർ
തുടർന്ന് അമ്മന്നൂർ ഗുരുകുലം ഒരുക്കുന്ന കൂടിയാട്ടമഹോത്സവം
2025 ജനുവരി 2, വ്യാഴം
കാലത്ത് 10ന് : പ്രഭാഷണം
അവതരണം – ഡോക്ടർ ജയന്തി ദേവരാജ്
വിഷയം : “സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക – കഥകളി”
കാലത്ത് 10.30ന് പ്രഭാഷണം
അവതരണം – ഡോക്ടർ മഞ്ജുഷ വി പണിക്കർ
വിഷയം – “നളചരിതത്തിൻ്റെ വ്യാഖ്യാനഭേദങ്ങൾ – പാഠം, അരങ്ങ്, കളരി, പ്രേക്ഷകർ”
11.45ന് പ്രഭാഷണം
അവതരണം – ശ്രീചിത്രൻ എം ജെ
വിഷയം – “വ്യക്തഭാഷ്യവും ദമിതഭാഷ്യവും – നളചരിതത്തിൻ്റെ കളിയരങ്ങിൽ”
ഉച്ചതിരിഞ്ഞ് 2ന് പ്രഭാഷണം
അവതരണം – പീശപ്പിള്ളി രാജീവൻ
വിഷയം – “നളചരിതം ആട്ടകഥയുടെ അരങ്ങിലെ അർത്ഥനിഷ്കർഷ”
വൈകീട്ട് 4ന് ചർച്ച
(കോട്ടയ്ക്കൽ പ്രദീപ്, കലാമണ്ഡലം നീരജ്,
കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ആദിത്യൻ മുതൽപേർ)
വിഷയം : “നളചരിതം രംഗാവതരണം – പുതിയ സമീപനങ്ങൾ, സാധ്യതകൾ”
തുടർന്ന് അമ്മന്നൂർ ഗുരുകുലം ഒരുക്കുന്ന കൂടിയാട്ടമഹോത്സവം
2025 ജനുവരി 3, വെള്ളി
വൈകീട്ട് 4.30ന് : പ്രഭാഷണം
അവതരണം – സജു ചന്ദ്രൻ
വിഷയം : “സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക – നാടകം”
വൈകീട്ട് 5ന് പ്രഭാഷണം
അവതരണം – ഡോക്ടർ ദിലീപ്കുമാർ കെ വി
വിഷയം : “വനാനുഭവം രഘുവംശത്തിലും നളചരിതത്തിലും”
തുടർന്ന് അമ്മന്നൂർ ഗുരുകുലം ഒരുക്കുന്ന കൂടിയാട്ടമഹോത്സവം
2025 ജനുവരി 4, ശനി
കാലത്ത് 10ന് പ്രഭാഷണം
അവതരണം – പി കെ ഭരതൻ
വിഷയം : “സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക – നാടൻകലകൾ”
കാലത്ത് 10.30ന് പ്രഭാഷണം
അവതരണം – കലാമണ്ഡലം നിഖിൽ മലയാലപ്പുഴ
വിഷയം – “നളചരിതം തുള്ളലിലേയും കഥകളിയിലേയും കഥാപാത്രചിത്രീകരണവും കഥാപരിചരണവും”
കാലത്ത് 11.30ന് ഓട്ടൻതുള്ളൽ – നളചരിതം – ദൂത് (ഹംസത്തിന്റെ നളദമയന്തി ദർശനം, നാടുകാണൽ)
രംഗത്ത് – കലാമണ്ഡലം ശ്രീജ വിശ്വം
വായ്പാട്ട് – കലാമണ്ഡലം നയനൻ
മൃദംഗം – കലാമണ്ഡലം ഉണ്ണിക്കുട്ടൻ
ഇടയ്ക്ക – കലാമണ്ഡലം സരോജ്
ഉച്ചതിരിഞ്ഞ് 2ന് ചർച്ച
മോഡറേറ്റർ – എം മുരളീധരൻ
ആർ വി ഉണ്ണിക്കൃഷ്ണൻ, ടി വേണുഗോപാൽ
സജനീവ് ഇത്തിത്താനം, മായ നെല്ലിയോട്
വിഷയം – “നളചരിത ആട്ടക്കഥയും അരങ്ങും ആസ്വാദക ഹൃദയങ്ങളിൽ”
വൈകീട്ട് 4ന് : പ്രഭാഷണം
അവതരണം – പ്രൊഫസർ വി മധുസൂദനൻ നായർ
വിഷയം – “നളചരിതത്തിലെ കാവ്യസംഗീതം”
തുടർന്ന് അമ്മന്നൂർ ഗുരുകുലം ഒരുക്കുന്ന കൂടിയാട്ടമഹോത്സവം
- 2025 ജനുവരി 5, ഞായർ*
ക്ലബ്ബ് ഭരണസമിതിയംഗവും കലാസ്വാദകനുമായ രാമസ്വാമിക്ക് എഴുപത്
കാലത്ത് 9.30ന് : പ്രഭാഷണം –
അവതരണം – എ സംഗമേശ്വരൻ
വിഷയം – “സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – സംഗീതം”
കാലത്ത് 10ന് : ഗീതകൈരളി
കർണ്ണാടകസംഗീതക്കച്ചേരി
(ഉണ്ണായി വാരിയർ ഉൾപ്പടെയുള്ള കേരളത്തിലെ രചയിതാക്കളുടെ കൃതികൾ)
വായ്പ്പാട്ട് – കോട്ടയ്ക്കൽ രഞ്ജിത്ത് വാരിയർ
വയലിൻ – വയലാ രാജേന്ദ്രൻ
മൃദംഗം – പ്രൊഫസർ കടയ്ക്കാവൂർ രാജേഷ് നാഥ്
ഘടം – ശ്രീജിത്ത് വെള്ളാറ്റഞ്ഞൂർ.
ഉച്ചതിരിഞ്ഞ്12.45ന് പി എസ് രാമസ്വാമിക്ക് അനുമോദനം (സപ്തതിയോടനുബന്ധിച്ച് ബന്ധുമിത്രിദികൾ ഒരുക്കുന്ന സ്നേഹവിരുന്ന്)
ഉച്ചതിരിഞ്ഞ് 2ന് പ്രഭാഷണം
അവതരണം – ഡോക്ടർ എ ആർ ശ്രീകൃഷണൻ
വിഷയം : “നളചമ്പുക്കളിലെ വാചികാഭിനയസാധ്യതകൾ”
ഉച്ചതിരിഞ്ഞ് 3ന് ചർച്ച
മോഡറേറ്റർ – ദിലീപ് രാജ
പാലനാട് ദിവാകരൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാനിലയം ജനാർദ്ദനൻ
വിഷയം – “നളചരിതത്തിലെ സംഗീതവാദ്യാഹാര്യങ്ങളുടെ പരിണാമചരിത്രം”
വൈകീട്ട് 5.30ന് പ്രഭാഷണം
അവതരണം – ബിജു സി പി
വിഷയം – മലയാളത്തിലെ അറിയപ്പെടാത്ത നളകഥകൾ
തുടർന്ന് അമ്മന്നൂർ ഗുരുകുലം ഒരുക്കുന്ന കൂടിയാട്ടമഹോത്സവം
2025 ജനുവരി 6, തിങ്കൾ
വൈകീട്ട് 4.30ന് – പ്രഭാഷണം
അവതരണം – ഡോക്ടർ സവിത
വിഷയം – സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക – ഗണിതം, ശാസ്ത്രം
വൈകീട്ട് 5ന് പ്രഭാഷണം
അവതരണം – കെ സി നാരായണൻ
വിഷയം – നളചരിതം ആത്മഗതവും ആത്മകഥയും
തുടർന്ന് അമ്മന്നൂർ ഗുരുകുലം ഒരുക്കുന്ന കൂടിയാട്ടമഹോത്സവം
2025 ജനുവരി 7, ചൊവ്വ
വൈകീട്ട് 4.30ന് : പ്രഭാഷണം
അവതരണം – ഡോക്ടർ അമ്പിളി എം വി
വിഷയം : സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക – സാഹിത്യം
വൈകീട്ട് 5ന് : പ്രഭാഷണം
അവതരണം – ഡോക്ടർ അരവിന്ദ ബി പി
വിഷയം – നളകഥാഖ്യാനം യക്ഷഗാനത്തിൽ
തുടർന്ന് അമ്മന്നൂർ ഗുരുകുലം ഒരുക്കുന്ന കൂടിയാട്ടമഹോത്സവം
2025 ജനുവരി 8, ബുധൻ
വൈകീട്ട് 4.30ന് : പ്രഭാഷണം
അവതരണം – ഡോക്ടർ വിനീത ജയകൃഷ്ണൻ
വിഷയം : സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക – അക്ഷരശ്ലോകവും കാവ്യചിന്തകളും
വൈകീട്ട് 5ന് : പ്രഭാഷണം
അവതരണം – വി വി രാജ
വിഷയം – “ദമയന്തിയുടെ പാത്രപരിചരണം നളോപാഖ്യാനത്തിലും, നളചരിതത്തിലും
തുടർന്ന് അമ്മന്നൂർ ഗുരുകുലം ഒരുക്കുന്ന കൂടിയാട്ടമഹോത്സവം
2025 ജനുവരി 9, വ്യാഴം
വൈകീട്ട് 4.30ന് പ്രഭാഷണം
അവതരണം – സന്ദീപ് മാരാർ
വിഷയം : സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക – അനുഷ്ഠാനകലകൾ
വൈകീട്ട് 5ന് : പ്രഭാഷണം
അവതരണം – വി ആർ മുരളിധരൻ
വിഷയം : നൈഷധവും നളചരിതം ആട്ടക്കഥയും
തുടർന്ന് അമ്മന്നൂർ ഗുരുകുലം ഒരുക്കുന്ന കൂടിയാട്ടമഹോത്സവം
2025 ജനുവരി 10, വെള്ളി
വൈകീട്ട് 4.30ന് : പ്രഭാഷണം
അവതരണം – കല പരമേശ്വരൻ
വിഷയം : സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക – നൃത്തകലകൾ
വൈകീട്ട് 5ന് : പ്രഭാഷണം
അവതരണം – പി രാമൻ
വിഷയം – നളചരിതം – ഉണരുന്ന വ്യക്തിസത്തയുടെ ആദ്യശബ്ദം
തുടർന്ന് അമ്മന്നൂർ ഗുരുകുലം ഒരുക്കുന്ന കൂടിയാട്ടമഹോത്സവം
2025 ജനുവരി 11, ശനി
വേദി : ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാൾ
കാലത്ത് 9.30ന് : സമാരംഭം
നളചരിതപദങ്ങൾ
(നളചരിതം ആട്ടക്കഥയിലെ നടപ്പിലില്ലാത്ത രംഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത പദങ്ങളുടെ ആലാപനം)
കോട്ടയ്ക്കൽ മധു &
നെടുമ്പള്ളി രാംമോഹൻ
കലാമണ്ഡലം ബാബു നമ്പൂതിരി & കലാമണ്ഡലം വിനോദ്
ചെണ്ട – കലാനിലയം ഉദയൻ നമ്പൂതിരി
മദ്ദളം – കലാമണ്ഡലം ശ്രീജിത്
കാലത്ത് 11.30ന് : ആദരണം
പദ്മ ശ്രീ സദനം ബാലകൃഷ്ണന് ആദരണം
അനുമോദനം – കെ ശശി, പുത്തൂർ
കാലത്ത് 11.45ന് : ശൃംഗാരം-രസരാജൻ
(നളചരിതത്തിൽനിന്നും തിരഞ്ഞെടുത്ത ശൃംഗാരപദങ്ങളെ ആസ്പദമാക്കി ഗുരു സദനം ബാലകൃഷ്ണൻ അവതരിപ്പിക്കുന്നു)
പൂർവ്വരാഗം/ അയോഗം – “കുണ്ഡിനനായക”
(അഭിലാഷവിപ്രലംഭം)
സംയോഗം / സംഭോഗം – “കുവലയവിലോചനേ”
വിപ്രലംഭം / വിയോഗം – “മറിമാൻകണ്ണി”
പുന:സമാഗമം – ശ്ലോകം
പാട്ട്
നെടുമ്പള്ളി രാംമോഹൻ
അഭിജിത്ത് വർമ്മ
ചെണ്ട
സദനം ഗോപാലകൃഷ്ണൻ
മദ്ദളം
സദനം രാജഗോപാലൻ
ഉച്ചഭക്ഷണം
ഉച്ചതിരിഞ്ഞ് 2ന് പ്രഭാഷണം
അവതരണം – ഡോക്ടർ മനോജ് കുറൂർ
വിഷയം – നളചരിതം മൂന്നാംദിവസം കഥയുടെ കാണാപ്പുറങ്ങൾ
ഉച്ചതിരിഞ്ഞ് 3മണിക്ക് : തനത് നാടകം “കലിവേഷം” (പത്മഭൂഷൺ കാവാലം നാരായണപണിക്കർ രചിച്ച “കലിസന്ധാരണം” കവിതയെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തിയ ”കലിവേഷം” തനത് നാടകം)
നടൻ – ഗിരീശൻ വി
ഭാര്യ – മിനി ചന്ദ്രൻ
കലി – അയ്യപ്പൻ ജി
നളൻ – മധു ആർ എസ്
ദമയന്തി – രുദ്രാ എസ് ലാൽ
കാർക്കോടകൻ – കോമളൻ നായർ ജി
അഗ്നി – മണികണ്ഠൻ നായർ
വാദിത്രം – രാംദാസ് കെ, കിച്ചു ആര്യാട്
ചമയം – കോമളൻ നായർ ജി, അയ്യപ്പൻ ജി
ദീപവിതാനം, രംഗവിതാനം – ഗിരീഷ് ചന്ദ്രൻ
ഏകോപനം – കിച്ചു ആര്യാട്, വെട്ടുവേലിൽ ഗോപാലകൃഷ്ണൻ നായർ
സംവിധാനസഹായം – ഗിരീശൻ വി
കൃതി, രംഗാവിഷ്കാരം, സംഗീതം, സംവിധാനം – പദ്മ ഭൂഷൻ കാവാലം നാരായണ പണിക്കർ
അവതരണം – സോപാനം, തിരുവനന്തപുരം.
വൈകീട്ട് 5ന് ആദരണം
കഥകളി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൈകോർത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്നേഹാദരം
കഥകളി – നളചരിതം മൂന്നാംദിവസം
നളൻ
കലാമണ്ഡലം പ്രദീപ്കുമാർ
കാർക്കോടകൻ
കലാനിലയം മനോജ്
ബാഹുകൻ
കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ
ഋതുപർണ്ണൻ
കലാനിലയം വിനോദ്കുമാർ
ജീവലൻ
കലാനിലയം സൂരജ്
വാർഷ്ണേയൻ
കലാനിലയം അജയ്ശങ്കർ
ദമയന്തി
മധു വാരണാസി
സുദേവൻ
കലാമണ്ഡലം കേശവൻ നമ്പൂതിരി
സംഗീതം
കലാമണ്ഡലം ഹരീഷ്കുമാർ
കലാനിലയം രാജീവൻ
ഹരിശങ്കർ കണ്ണമംഗലം
ചെണ്ട
കലാമണ്ഡലം ബാലസുന്ദരൻ
കോട്ടയ്ക്കൽ വിജയരാഘവൻ
മദ്ദളം
കലാമണ്ഡലം അച്യുതവാരിയർ
കലാമണ്ഡലം ശ്രീജിത്ത്
ചുട്ടി
കലാനിലയം രാജീവ്
അണിയറ
നെടുമുടി മധുസൂദനപ്പണിക്കർ
ഊരകം നാരായണൻ നായർ
കലാമണ്ഡലം മനേഷ്
നാരായണൻകുട്ടി
ചമയം
ശ്രീപാർവതി കലാകേന്ദ്രം
ഇരിങ്ങാലക്കുട
2025 ജനുവരി 12, ഞായർ
വേദി : ഉണ്ണായിവാര്യർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട
കാലത്ത് 9.30ന് – സംഗീതാവിഷ്ക്കാരം –
(നളകഥാകാവ്യങ്ങളെ അവലംബിച്ച് അവതരിപ്പിക്കുന്ന സംഗീതാവിഷ്കാരം)
അവതരണം – മീര രാംമോഹനനും സംഘവും
കാലത്ത് 11ന് : മോഹിനിയാട്ടം – ദമയന്തി
അവതരണം – കലാമണ്ഡലം പ്രഷീജ ഗോപിനാഥ്
നട്ടുവാങ്കം – ആർ എൽ വി പ്രദീപ്
സംഗീതം – കലാമണ്ഡലം വിഷ്ണു ടി എസ്
മൃദംഗം – കലാമണ്ഡലം ഹരികൃഷ്ണൻ
വയലിൻ – സംഗീത് മോഹൻ
ഉച്ചതിരിഞ്ഞ് 12.30ന് പ്രഭാഷണം
അവതരണം – മനോജ് കൃഷ്ണ
വിഷയം – നളചരിതം നാലാംദിവസം കഥയുടെ കാണാപ്പുറങ്ങൾ
ഉച്ചതിരിഞ്ഞ് 2ന് :”ഭൈമീഹൃദയം”
നൃത്താവിഷ്ക്കാരം
നൃത്തസംവിധാനം, അവതരണം – മീര നങ്ങ്യാർ
വായ്പ്പാട്ട് – മുരളി സംഗീത്
നട്ടുവാങ്കം – കാവ്യ ഹരിഷ്
മൃദംഗം – കലാമണ്ഡലം ചാരുദത്ത്
പുല്ലാങ്കുഴൽ – രഘുനാഥൻ സാവിത്രി
വീണ – മുരളി കൃഷ്ണൻ
സംഗീതസംവിധാനവും അനുഗാനവും – ഡോക്ടർ ജയകൃഷ്ണൻ ഉണ്ണി
വരികൾ – ഡോക്ടർ എ ആർ ശ്രീകൃഷ്ണൻ
ആശയം, ഏകോപനം – രമേശൻ നമ്പീശൻ
വൈകീ 4.30ന് : വാർഷികസമ്മേളനം
പുഷ്പാർച്ചന – ഡോക്ടർ കെ എൻ പിഷാരാടിയുടെ ചിത്രത്തിനുമുന്നിൽ കുടുംബാംഗങ്ങൾ
സ്വാഗതം – രമേശൻ നമ്പീശൻ
അധ്യക്ഷത – അനിയൻ മംഗലശ്ശേരി
ഉദ്ഘാടനം – ഡോക്ടർ ആർ ബിന്ദു
(സംസ്ഥാന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പുമന്ത്രി)
മുഖ്യാഥിതി – കെ ജയകുമാർ ഐ എ എസ്
പുരസ്കാരസമർപ്പണം
ആശംസ – ശ്രീവത്സൻ തിയ്യാടി
മറുവാക്ക് –
നന്ദി – അഡ്വക്കേറ്റ് രാജേഷ് തമ്പാൻ
6ന് പകുതിപ്പുറപ്പാട് (നാലുമുടി), ഡബിൾ മേളപ്പദം
വേഷം :
കലാമണ്ഡലം ആദിത്യൻ (ജൂനിയർ)
കലാമണ്ഡലം കൃഷ്ണദാസ്
കലാമണ്ഡലം സായി കാർത്തിക്
കലാമണ്ഡലം സൂര്യകിരൺ
നളചരിതം നാലാംദിവസം
ദമയന്തി
കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ
കേശിനി
പീശപ്പിള്ളി രാജീവൻ
ബാഹുകൻ
ഡോക്ടർ സദനം കൃഷ്ണൻകുട്ടി
സംഗീതം
പത്തിയൂർ ശങ്കരൻകുട്ടി
കോട്ടയ്ക്കൽ മധു
കലാമണ്ഡലം വിശ്വാസ്
തൃപ്പൂണിത്തുറ അർജുൻരാജ്
ചെണ്ട
കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ
കലാമണ്ഡലം രവിശങ്കർ
മദ്ദളം
കോട്ടയ്ക്കൽ രവി
കലാമണ്ഡലം ഹരിഹരൻ
ചുട്ടി
കലാമണ്ഡലം സതീശൻ
കലാനിലയം വിഷ്ണു
അണിയറ
നെടുമുടി മധുസൂദനപ്പണിക്കർ
ഊരകം നാരായണൻ നായർ
പേരൂർ രമേഷ് കുമാർ
നാരായണൻകുട്ടി
ചമയം
ശ്രീപാർവതി കലാകേന്ദ്രം
ഇരിങ്ങാലക്കുട