ഇരിങ്ങാലക്കുട : കൊമ്പിടി ജംഗ്ഷൻ വികസനം എന്ന ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന്റെ ആദ്യപടിയായി അലൈൻമെന്റ് പ്ലാനിന് രൂപം നൽകി കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. കൊമ്പിടി ജംഗ്ഷൻ വികസനം പദ്ധതി 2024 – 25 വർഷത്തെ സംസ്ഥാന ബജറ്റിൽ ഇടംപിടിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിക്കായി അലൈൻമെന്റ് പ്ലാൻ തയ്യാറാക്കിയത്.
നാല് ഭാഗത്തേക്കായി ഏകദേശം നൂറ് മീറ്റർ വരെ വീതി കൂട്ടിയാണ് അലൈൻമെന്റ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. കൊടകര – കൊടുങ്ങല്ലൂർ സംസ്ഥാന പാതയ്ക്ക് 20 മീറ്ററായി വീതി കൂട്ടിയും ചാലക്കുടി – വെള്ളാങ്കല്ലൂർ ജില്ലാ റോഡിന് 15 മീറ്ററായി വീതി കൂട്ടിയും ആണ് പദ്ധതിക്ക് ആദ്യ ഘട്ടത്തിൽ രൂപം നൽകിയിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം തയ്യാറാക്കിയ അലൈൻമെന്റ് പ്ലാനിൽ പൊതുജനങ്ങളുടെയും, ജനപ്രതിനിധികളുടെയും, വ്യാപാരികളുടെയും, സമീപവാസികളുടെയും അഭിപ്രായങ്ങൾ കേട്ടായിരിക്കും പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയെന്ന് മന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി ജൂലൈ 7ന് ഉച്ചതിരിഞ്ഞ് 3. 30ന് കൊമ്പിടി സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ (കൊമ്പിടി പാരിഷ് ഹാൾ) യോഗം ചേരും. ജനപ്രതിനിധികളും പൊതുജനങ്ങളും, വ്യാപാരികളും, സമീപവാസികളും യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive