ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) മലയാള വിഭാഗവും ഐ.ക്യു.എ.സിയും സംയുക്തമായി സ്കൂൾ കോളേജ് തലങ്ങളിലെ അധ്യാപകർക്കായി ഏകദിന AI ശിൽപ്പശാല സംഘടിപ്പിച്ചു. ഫാ. ഡിസ്മാസ് ലാബിൽ വച്ച് മലയാള വിഭാഗം അധ്യക്ഷനും ഗൂഗിൾ സർട്ടിഫൈഡ് എഡ്യൂക്കേറ്ററുമായ ഫാ. ടെജി കെ തോമസിൻ്റെ നേതൃത്വത്തിൻ നടന്ന ശില്പശാല കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു.
അധ്യാപകരെ ആധുനിക സാങ്കേതിക വിദ്യകളായ നിർമ്മിത ബുദ്ധി ഉപയോഗിച്ച് അധ്യയനത്തെ ലളിതമാക്കാനും കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കുന്ന AI ടൂളുകളെ പരിചയപ്പെടുത്തി. കേരളത്തിലെ വിവിധ ജില്ലകളിലെ അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive