“ശ്രീ ഭരതന്റെ തൃപ്പാദങ്ങളിൽ ” വീഡിയോ സമർപ്പണം ആഗസ്റ്റ് 18ന്

ഇരിങ്ങാലക്കുട : പ്രൊഫ: വി.കെ. ലക്ഷ്മണൻ നായർ എഴുതിയ ‘ഹരിതഭൂമി’ എന്ന കവിതാസമാഹാരത്തിലെ ഇരുപത്തിയഞ്ചാമത്തെ കവിതയായ ‘ഉത്സവം’ ‘ശ്രീ ഭരതന്റെ തൃപ്പാദങ്ങളിൽ’ എന്ന വീഡിയോ ആൽബം ആക്കിയതിന്റെ പ്രകാശനകർമ്മം ഓഗസ്റ്റ് 18 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേനടയിൽ ഒരുക്കുന്ന സ്പെഷ്യൽ പന്തലിൽ വച്ച് സാഹിത്യകാരനും ചലച്ചിത്ര ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു യോഗം ഉദ്ഘാടനം ചെയ്യും.


നഗരസഭാ ചെയർപേഴ്‌സൺ സുജ സഞ്ജീവ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ. ജി. അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. ശ്രീ കൂടൽമാണിക്യം ഭരണസമിതി ചെയർമാൻ അഡ്വ. സി.കെ. ഗോപി, വാർഡ് കൗൺസിലർമാരായ സ്മിത കൃഷ്ണകുമാർ, സന്തോഷ് ബോബൻ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

പ്രൊഫ: സാവിത്രി ലക്ഷ്മണൻ, പ്രൊഫ: വി.കെ. ലക്ഷ്മണൻ നായർ, റഷീദ് കാറളം, മധു പള്ളിപ്പാട്ട്. കിഷോർ പള്ളിപ്പാട്ട് പഎന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page