ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ നടത്തി വരാറുള്ള “താമരക്കഞ്ഞി” വഴിപാട് ഏപ്രിൽ 13-ാം തിയ്യതി ഞായറാഴ്‌ച രാവിലെ 11 മണിക്ക് നടത്തുന്നതാണ്. ക്ഷേത്രം തെക്കെ ഊട്ടുപുരയിൽ ആണ് കഞ്ഞി വിതരണം നടക്കുക. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി വരുന്നതായി സംഘടകസമിതി പ്രവർത്തകർ അറിയിച്ചു.
ദഹണ്ണം തെക്കേ ഊട്ടുപുരയിൽ രാത്രി വൈകിയും തുടരുന്നുണ്ട്. നിറമാല പുറത്ത് തൂക്കാനുള്ളത് കെട്ടാനുള്ള പൂവ് ഒരുക്കൽ, പ്ലാവില കുമ്പിള് കുത്തൽ എല്ലാം തെക്കേ വാരിയത്ത്, വടക്കേ വാരിയത്ത് ആയി ഒരുക്കുന്നുണ്ട്.
ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തനത് സവിശേഷതകളില്‍ ഒന്നായ താമരക്കഞ്ഞി യശഃശരീരനായ കെ വി ചന്ദ്രന്റെ നേതൃത്വത്തിൽ പുനരാരംഭിച്ചിട്ട് ഒരു ദശകം ആകുന്നേയുള്ളൂ. വർഷങ്ങളായി മുടങ്ങിപ്പോയ താമരക്കഞ്ഞി ഇപ്പോൾ വിഷുത്തലേന്ന് മുടങ്ങാതെ തുടരുന്നു. ക്ഷേത്രത്തിലെ പ്രധാന കഴകക്കാരായ തെക്കേവാര്യത്തെ പൂര്‍വികരില്‍ നിന്നാണ് താമരക്കഞ്ഞിയുടെ ഉത്ഭവം. താമരമാല കെട്ടുന്നവര്‍ക്കുള്ള കഞ്ഞിയെന്ന നിലയിലാണ് പണ്ട് താമരക്കഞ്ഞി പ്രസിദ്ധമായത്.
സ്വാമിയുടെ പ്രസാദമായ തിരുമധുരം, മാങ്ങാക്കറി, പപ്പടം, മുതിരപ്പുഴുക്ക്, വെന്നി എന്നിവയാണ് വിഭവങ്ങള്‍. തെക്കേ വാര്യക്കാര്‍ക്ക് തുടര്‍ന്ന് നടത്താന്‍ കഴിയാതിരുന്നതിനാല്‍ വര്‍ഷമായി മുടങ്ങി ക്കിടക്കുകയായിരുന്നു താമരക്കഞ്ഞി. അമ്പലവാസി കുടുംബങ്ങളുടെ സഹകരണത്തോടെയാണ് ഇപ്പോൾ താമരക്കഞ്ഞി വിതരണം പുനരാരംഭിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive